Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightന്യൂനപക്ഷ മനസ്സ്​​...

ന്യൂനപക്ഷ മനസ്സ്​​ കീഴടക്കാൻ സി.പി.​െഎ

text_fields
bookmark_border
മലപ്പുറം: മാണി ഗ്രൂപ്പി​െൻറ ഇടതുമുന്നണി പ്രവേശനത്തിനെതിരെ നിലകൊള്ളുേമ്പാഴും ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ സി.പി.െഎ സംസ്ഥാന സമ്മേളനത്തിൽ ശ്രദ്ധ. മുസ്ലിം മനസ്സ് കീഴടക്കൽ ലക്ഷ്യമിട്ട് രണ്ട് പരിപാടികൾ സമ്മേളന കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. െഫബ്രുവരി 27ന് വൈകീട്ട് അഞ്ചിന് ടൗൺഹാളിൽ സംഘടിപ്പിക്കുന്ന ഫലസ്തീൻ െഎക്യദാർഢ്യ സമ്മേളനത്തിൽ ബിനോയ് വിശ്വം, എം.ബി. രാജേഷ് എം.പി, വി.ഡി. സതീശൻ എം.എൽ.എ, മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ പെങ്കടുക്കും. മാർച്ച് രണ്ടിന് വൈകീട്ട് 5.30ന് ടൗൺഹാളിൽ നടക്കുന്ന സെമിനാറി​െൻറ വിഷയം 'ന്യൂനപക്ഷം: പ്രശ്നങ്ങളും നിലപാടുകളും' എന്നാണ്. മന്ത്രി കെ.ടി. ജലീലാണ് ഉദ്ഘാടകൻ. രാം പുനിയാനി മുഖ്യപ്രഭാഷണം നടത്തും. മുൻ എം.പി. അസീസ് പാഷ, ഡോ. ഫസൽ ഗഫൂർ, പ്രഫ. എ.പി. അബ്ദുൽ വഹാബ് എന്നിവർ പെങ്കടുക്കും. സാമ്രാജ്യത്വ, ഫാഷിസ്റ്റ് വിരുദ്ധ ചേരിയെന്ന നിലയിൽ ഇടതുപാർട്ടികൾക്ക് ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വീകാര്യതയേറി വരികയാണെന്ന് സി.പി.െഎ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.പി. രാജേന്ദ്രൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story