Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജലസംരക്ഷണ ശ്രമദാന...

ജലസംരക്ഷണ ശ്രമദാന കാമ്പയിന് തുടക്കം

text_fields
bookmark_border
കല്‍പകഞ്ചേരി: നെഹ്‌റു യുവ കേന്ദ്ര ജില്ലയിലുടനീളം നടത്തുന്ന 'ജലം ജീവാമൃതം' ജലസംരക്ഷണ ശ്രമദാന ക്യാമ്പയിന് ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ ഇരിങ്ങാവൂരിൽ തുടക്കമായി. പദ്ധതിയുടെ ജില്ലതല ഉദ്‌ഘാടനം താനൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻറ് സി.കെ.എം. ബാപ്പുഹാജി നിർവഹിച്ചു. ബ്ലോക്ക്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. ഇസ്മായിൽ ഹാജി, ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, കെ.പി. അബ്ദുൽ ഗഫൂർ, താനൂർ ബ്ലോക്ക്‌ യൂത്ത് കോഒാഡിനേറ്റർ, ശകീർ പൊന്മുണ്ടം, ജൗഹർ പൊന്മുണ്ടം, ഇർഷാദ് കുറുക്കോൾ, സുനിൽ കുമാർ, ഹംസഹാജി, നൗഷാദ് മാസ്റ്റർ, വി. നഹാസ്, ടി. ഫൈസൽ എന്നിവർ സംസാരിച്ചു. പരിചിന്തന ദിനാചരണവും അനുമോദനവും കൽപകഞ്ചേരി: കല്‍പകഞ്ചേരി ജി.വി.എച്ച്.എസ്.എസിൽ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്‌സ് പരിചിന്തന ദിനാചരണവും രാജ്യപുരസ്കാർ അവാർഡ് നേടിയ കുട്ടികൾക്കുള്ള അനുമോദനവും നടത്തി. പി.ടി.എ പ്രസിഡൻറ് അബ്ദുൽ ഖാദർ കുന്നത്ത് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എച്ച്.എം വി.പി. കോയാനി അധ്യക്ഷത വഹിച്ചു. സി.പി. രാധാകൃഷ്ണൻ, സുബൈർ കല്ലൻ, ഇസ്മായിൽ, ജിനു, സി. അബ്ദുറഹ്മാൻ, ജിബി ജോർജ്, സുഹറാബി ടീച്ചർ, മുഹ്‌സിന, ശഫാനത് എന്നിവർ സംസാരിച്ചു. ചടങ്ങിൽ രാജ്യപുരസ്കാർ കുട്ടികൾക്കായുള്ള മൊെമേൻറാ വിതരണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story