Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2018 11:05 AM IST Updated On
date_range 23 Feb 2018 11:05 AM ISTഅരക്കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
പാലക്കാട്: അരക്കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. 400 ഗ്രാം കഞ്ചാവുമായി അകത്തേത്തറ തോട്ടപ്പുര സ്വദേശി നാരായണനെ (35) പാലക്കാട് കൊപ്പം ജങ്ഷനിൽനിന്നും 100 ഗ്രാം കഞ്ചാവുമായി ഉടുമൽപേട്ട തിരുമൂർത്തി നഗർ സ്വദേശി മാണിക്കനെ (21) മാങ്കാവ് മുനിസിപ്പൽ ലൈനിൽ നിന്നുമാണ് ടൗൺ നോർത്ത് എസ്.ഐ ആർ. രഞ്ജിത്തിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കൊപ്പം ജങ്ഷനിൽ കഞ്ചാവ് വിൽപന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് നാരായണനെ പിടികൂടിയത്. ഇയാളെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് മാണിക്കനെക്കുറിച്ച് വിവരം ലഭിച്ചത്. തമിഴ്‌നാട്, ഉടുമൽപേട്ട സ്വദേശിയായ മാണിക്കൻ കൽമണ്ഡപത്തിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. പഴനിയിൽ നിന്നാണ് മാണിക്കൻ കഞ്ചാവ് പാലക്കാട് എത്തിക്കുന്നത്. സ്കൂൾ, കോളജ് വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് കച്ചവടം. പാക്കറ്റിന് 100 മുതൽ 300 രൂപ വരെയാണ് ഈടാക്കുന്നത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 20,000ത്തോളം രൂപ വില വരും. പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കെ. നന്ദകുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ആർ. കിഷോർ, എം. സുനിൽ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ്, ടി.എ. അബു താഹിർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story