Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിലമ്പൂർ മാ​േവാവാദി...

നിലമ്പൂർ മാ​േവാവാദി ഏറ്റുമുട്ടൽ വ്യാജ​മല്ലെന്ന്​ അന്വേഷണ റിപ്പോർട്ട്​

text_fields
bookmark_border
നിലമ്പൂരിലെ മാേവാവാദി ഏറ്റുമുട്ടൽ വ്യാജമല്ലെന്ന് അന്വേഷണറിപ്പോർട്ട് മലപ്പുറം: നിലമ്പൂർ കരുളായി പടുക്ക വന പരിധിയിൽ രണ്ട് മാവോവാദികൾ കൊല്ലപ്പെട്ടത് പൊലീസ് ഏറ്റുമുട്ടലിൽ തന്നെയാണെന്ന് മലപ്പുറം കലക്ടർ അമിത് മീണയുടെ റിപ്പോർട്ട്. 2016 നവംബർ 24നാണ് മാവോവാദി നേതാക്കളായ കുപ്പുദേവരാജ് (60), അജിത (46) എന്നിവർ കൊല്ലപ്പെട്ടത്. ഇതുസംബന്ധിച്ച് കലക്ടർ നടത്തിയ മജിസ്ട്രേറ്റുതല അന്വേഷണ റിപ്പോർട്ട് 2017 നവംബർ 20ന് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരുന്നു. 500 പേജുള്ള റിപ്പോർട്ടിലെ കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പൊലീസിനു നേരെ മാവോവാദികളും വെടിയുതിർത്തിട്ടുണ്ട്. ഇത് പ്രതിരോധിക്കുേമ്പാഴാണ് കുപ്പുദേവരാജിനും അജിതക്കും വെടിയേറ്റത്. അകലെ നിന്നാണ് ഇരുവർക്കും വെടിയേറ്റതെന്നും അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ടിൽ പറയുന്നു. പിടിച്ചുനിർത്തി പൊലീസ് വെടിവെക്കുകയായിരുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ശാസ്ത്രീയ അന്വേഷണത്തിലൂടെ ഇത് ബോധ്യപ്പെട്ടതായും റിപ്പോർട്ടിലുണ്ട്. പൊതുപ്രവർത്തകരിൽനിന്നും മനുഷ്യാവകാശപ്രവർത്തകരിൽനിന്നും തെളിവെടുപ്പ് നടത്തിയിരുന്നുവെന്നും എന്നാൽ, ഏറ്റുമുട്ടലല്ലെന്ന് തെളിയിക്കുന്ന രേഖകളൊന്നും ആർക്കും ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നും കലക്ടർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story