Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2018 10:59 AM IST Updated On
date_range 23 Feb 2018 10:59 AM ISTസെറ്റോ ജാഥക്ക് സ്വീകരണം നൽകി
text_fieldsbookmark_border
വടക്കഞ്ചേരി: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വികല നയങ്ങൾക്കെതിരെയും സർക്കാർ ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും സെറ്റോ സംസ്ഥാന കമ്മിറ്റി നടത്തുന്ന പ്രതിധ്വനി ജാഥക്ക് ആലത്തൂർ മേഖല കമ്മിറ്റി വടക്കഞ്ചേരിയിൽ സ്വീകരണം നൽകി. യു.ഡി.എഫ് ജില്ല ചെയർമാൻ എ. രാമസ്വാമി ഉദ്ഘാടനം ചെയ്തു. സെറ്റോ ചെയർമാൻ എൻ. രവികുമാർ, കൺവീനർ പി. ഹരിഗോവിന്ദൻ മാസ്റ്റർ എന്നിവരാണ് ജാഥ നയിക്കുന്നത്. ജില്ല ചെയർമാൻ കുട്ടപ്പൻ അധ്യക്ഷത വഹിച്ചു. ബി. സുനിൽ കുമാർ, ആർ. ശ്രീജിത്ത് പി.എസ്. മീരാൻഷാ, പാളയം പ്രദീപ്, റെജി കെ. മാത്യു, എൻ.കെ. ശിവകുമാർ, എൻ.എൽ. രവീന്ദ്രൻ, മണികണ്ഠൻ എന്നിവർ സംസാരിച്ചു. ദേശീയ ശാസ്ത്രദിനം ആചരിച്ചു പാലക്കാട്: സംസ്ഥാന പരിസ്ഥിതി കൗൺസിലും തേനാരി ഗവ. ഹൈസ്കൂൾ ശാസ്ത്ര ക്ലബും സംയുക്തമായി നടത്തിയ ശാസ്ത്ര ദിനാചരണം അസി. കലക്ടർ ശ്രീധർ ചാമക്കുരി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എം. ഹരിദാസ്, പ്രിൻസിപ്പൽ എൻ. ഹരിദാസ്, കെ. കുമാരസ്വാമി, എം. ഹസീന, പി.വി. ഗിരിജ, ഹെഡ്മാസ്റ്റർ ജോസ് ഡാനിയേൽ എന്നിവർ സംസാരിച്ചു. സെമിനാറും ഉണ്ടായിരുന്നു. മണക്കടവ് വിയറിൽ ലഭിച്ചത് 5152 ദശലക്ഷം ഘനയടി ജലം: കരാർ പ്രകാരം ലഭിക്കാനുള്ളത് 2098 ഘനയടി ജലം പാലക്കാട്: മണക്കടവ് വിയറിൽ 2017 ജൂലൈ ഒന്നുമുതൽ 2018 ഫെബ്രുവരി 21 വരെ 5152 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം 2098 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോ. ഡയറക്ടർ അറിയിച്ചു. പറമ്പിക്കുളം-ആളിയാർ പദ്ധതി ജലസംഭരണ നില ദശലക്ഷം ഘനയടിയിൽ താഴെ കൊടുക്കുന്നു. ബ്രാക്കറ്റിൽ കഴിഞ്ഞവർഷത്തെ ജല ലഭ്യതയുടെ ശതമാനക്കണക്ക്. ലോവർ നീരാർ -107.35 (100.00), തമിഴ്നാട് ഷോളയാർ - 423.86 (113.18), കേരളാ ഷോളയാർ -3876.60 (121.09), പറമ്പിക്കുളം -6459.09 (117.53), തൂണക്കടവ് -460.02 (123.53), പെരുവാരിപ്പള്ളം -494.13 (127.27), തിരുമൂർത്തി -745.65 (108.49), ആളിയാർ -499.38 (75.19). നിയമസേവന ക്യാമ്പ് 24ന് പാലക്കാട്: നാഷനൽ ലീഗൽ സർവിസസ് അതോറിറ്റിയുടെ നിർദേശാനുസരണം വ്യവസായ തൊഴിലാളികൾ, അസംഘടിത മേഖലയിലെ തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവർ നേരിടുന്ന നിയമപരമായ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുക ലക്ഷ്യമിട്ട് ഫെബ്രുവരി 24ന് പാലക്കാട്, പുതുശ്ശേരി, ചടയൻകാലായി എസ്.കെ.എം കല്യാണമണ്ഡപത്തിൽ നിയമസേവന ക്യാമ്പ് നടത്തുന്നു. ആയുർവേദ, അലോപ്പതി മെഡിക്കൽ ക്യാമ്പുകളും അന്നേദിവസം ചടയൻകാലായി എസ്.കെ.എം കല്യാണ മണ്ഡപത്തിൽ നടക്കും. രാവിലെ 10 മുതലാണ് ക്യാമ്പ് ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story