ചെമ്പൻ പോക്കർ മൂപ്പ​െൻറ സ്​മരണയിൽ കുടുംബാംഗങ്ങൾ ഒത്തുചേർന്നു

04:59 AM
22/02/2018
തിരൂരങ്ങാടി: ബ്രിട്ടീഷ് അധിനിവേശ ശക്തികൾക്കെതിരെ മലബാറിൽ 1796 മുതൽ പോരാട്ടത്തിന് നേതൃത്വം നൽകിയ ചെമ്പൻ പോക്കർ മൂപ്പ​െൻറ കുടുംബാംഗങ്ങൾ ഒത്തുചേർന്നു. വെളിമുക്ക് സി.പി ഒാഡിറ്റോറിയത്തിൽ നടന്ന സംഗമം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. ചെമ്പൻ മൊയ്തീൻകുട്ടി ഹാജി അധ്യക്ഷത വഹിച്ചു. മുൻമന്ത്രിമാരായ എ.പി. അനിൽകുമാർ, ആര്യാടൻ മുഹമ്മദ്, എം.എൽ.എമാരായ അബ്ദുൽ ഹമീദ് മാസ്റ്റർ, കെ.എൻ.എ. ഖാദർ, ജനറൽ കൺവീനർ ചെമ്പൻ മരക്കാർ, ചെമ്പൻ ജലാൽ, ചെമ്പൻ ഹൈദരലി, ചെമ്പൻ ഉസ്മാൻ, ചെമ്പൻ ഹംസ മാസ്റ്റർ, ചെമ്പൻ അലവിക്കുട്ടി, ചെമ്പൻ ഷഫീഖ് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ചെമ്പൻ മുഹമ്മദ് ഹനീഫ സ്വാഗതവും ചെമ്പൻ സെയ്തലവി നന്ദിയും പറഞ്ഞു. ചരിത്ര സെമിനാർ ചരിത്രകാരൻ എം.ജി.എസ്. നാരായണൻ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്രവിഭാഗം അസിസ്റ്റൻറ് പ്രഫസർ ഡോ. മുജീബ് റഹ്മാൻ ചെമ്പൻ പോക്കർ മൂപ്പൻ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നടത്തിയ പോരാട്ടങ്ങളും ചരിത്രവും വിശദീകരിച്ചു. സൗദി ചാപ്റ്ററിൽനിന്ന് ചെമ്പൻ അബ്ബാസ്, ചെമ്പൻ അഹമ്മദ്, ചെമ്പൻ അസീസ്, ചെമ്പൻ ഹസൻ, ചെമ്പൻ അബ്ദു എന്നിവർ ആശംസ അറിയിച്ചു.
Loading...
COMMENTS