Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2018 11:05 AM IST Updated On
date_range 21 Feb 2018 11:05 AM ISTകുനിശ്ശേരി ഗവ. എല്‍.പി സ്‌കൂളിന് നൂറാം പിറന്നാള്‍
text_fieldsbookmark_border
കുനിശ്ശേരി: ഗവ. എൽ.പി സ്‌കൂള്‍ നൂറാം പിറന്നാള്‍ ആഘോഷത്തിനുള്ള ഒരുക്കത്തിൽ. ഒരുനൂറ്റാണ്ട് മുമ്പ് അക്ഷരത്തിനും ആളുകള്‍ക്കും അയിത്തം കല്‍പ്പിച്ചിരുന്ന കാലത്ത് വിദ്യാഭ്യാസം വേണമെന്ന ആശയം പൗര പ്രമുഖരില്‍ ഉണ്ടായതിെൻറ ഫലമായാണ് കുനിശ്ശേരി ഗവ. എൽ.പി സ്കൂളിെൻറ തുടക്കം. എഴുത്തുപള്ളിക്കൂടം എന്ന നിലയില്‍ പൂക്കുളങ്ങര ക്ഷേത്രപരിസരത്ത് 1919ലാണ് സ്‌കൂള്‍ തുടങ്ങിയത്. സ്ഥലപരിമിതി മൂലം പല വീടുകളിലായി വിദ്യാലയം പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ വിദ്യാഭ്യാസ നയത്തിെൻറ ഭാഗമായി മദ്രാസ് സര്‍ക്കാറിെൻറ കീഴില്‍ ഫോര്‍ത്ത് ഫോറം സ്‌കൂളുകള്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ ഈ വിദ്യാലയവും ഏറ്റെടുത്തു. പിന്നീട്, മദ്രാസില്‍നിന്നു കേരള സര്‍ക്കാർ ഏറ്റെടുത്തു. 83 വര്‍ഷം വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ച സ്‌കൂളിന് 2002ലാണ് സ്വന്തം സ്ഥലവും കെട്ടിടവുമായത്. നെന്മാറയിൽ പകർച്ചവ്യാധി പ്രതിരോധ ബോധവത്കരണം നെന്മാറ: നെന്മാറയിൽ പകർച്ചവ്യാധി പ്രതിരോധ ബോധവത്കരണ ക്ലാസ് നടത്തി. ഭാരതീയ ചികിത്സ വകുപ്പ് ജില്ല ഇൻഫർമേഷൻ ഓഫിസുമായി സഹകരിച്ചാണ് വിവിധ നിയോജക മണ്ഡലങ്ങളിൽ പകർച്ചവ്യാധി പ്രതിരോധ ബോധവത്കരണ ക്ലാസ് നടത്തുന്നത്. നെന്മാറ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. േപ്രമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം.ആർ. പുഷ്പലത അധ്യക്ഷത വഹിച്ചു. ഡോ. എം.കെ. ആഷിം ബോധവത്കരണ ക്ലാസെടുത്തു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അംഗൻവാടി ആശ പ്രവർത്തകർ പങ്കെടുത്തു. കിഡീസ് ജില്ല വോളിബാൾ സമാപിച്ചു വടക്കഞ്ചേരി: ജില്ല വോളിബാൾ ചാമ്പ്യൻഷിപ് കിഡീസ്, ആൺകുട്ടികളുടെ വിഭാഗത്തിൽ മമ്പാട് സി.എ.യു.പി സ്കൂൾ, നെന്മാറ ജി.എച്ച്.എസ്.എസ്, തൃപ്പന്നൂർ എ.യു.പി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനവും പെൺകുട്ടികളുടെ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് പൊറ്റശ്ശേരി, എൽ.എം.എച്ച്.എസ് മംഗലംഡാം, പി.കെ.എച്ച്.എസ് മഞ്ഞപ്ര ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി. തൃപ്പന്നൂർ സ്കൂളിൽ നടന്ന ചാമ്പ്യൻഷിപ് ഉദ്ഘാടനം കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കവിത മാധവൻ ഉദ്ഘാടനം ചെയ്തു. ഷാജി എബ്രഹാം അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് സി. ശിവദാസൻ, എസ്. ശ്രീനിവാസൻ മാസ്റ്റർ, പ്രധാനാധ്യാപിക ഫാത്തിമ, കെ. രവീന്ദ്രൻ, ബിജു മാസ്റ്റർ, ജോബി മാസ്റ്റർ എന്നിവർ സംസാരിച്ചു. വിജയികൾക്ക് സ്കൂൾ മാനേജർ അച്യുതപണിക്കർ ട്രോഫികൾ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story