Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2018 11:02 AM IST Updated On
date_range 21 Feb 2018 11:02 AM ISTഭിക്ഷാടന മാഫിയക്കെതിരെ ബോധവത്കരണ കാമ്പയിൻ
text_fieldsbookmark_border
കല്ലടിക്കോട്: ഭിക്ഷാടനവും കുട്ടികളെ തട്ടിക്കൊണ്ടുപോകലുമായും ബന്ധപ്പെട്ട് വിവിധ പ്രചാരണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ കല്ലടിക്കോട് പൊലീസ് ജനമൈത്രി സുരക്ഷ സമിതി ബോധവത്കരണ ക്യാമ്പയിൻ നടത്തി. ആദ്യ ബോധവത്കരണ ക്ലാസ് കല്ലടിക്കോട് എ.യു.പി. സ്‌കൂളിൽ ഗ്രാമപഞ്ചായത്ത് അംഗം ബീന ചന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. എസ്.ഐ. സുരേന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ രാജ് നാരായണൻ, രാമദാസ് എന്നിവർ ക്ലാസ് നയിച്ചു. സ്േറ്റഷൻ പരിധിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ബോധവത്കരണ പരിപാടികൾ നടത്തുന്നത്. കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. സബ് ഇൻസ്‌പെക്ടർ സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. പ്രധാനാധ്യാപകൻ സി.എസ്. സാബു അധ്യക്ഷത വഹിച്ചു. ജനമൈത്രി സുരക്ഷ ജില്ല സമിതി അംഗം സിദ്ദീഖ് മച്ചിങ്ങൽ, പി.ടി.എ പ്രസിഡൻറ് ആബിദ എന്നിവർ സംസാരിച്ചു. പ്രസിഡൻറ് സമദ് കല്ലടിക്കോട് സ്വാഗതവും പി. ശോഭന ടീച്ചർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story