Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസെറ്റോ പ്രതിധ്വനി ജാഥ...

സെറ്റോ പ്രതിധ്വനി ജാഥ ജില്ലയില്‍ പര്യടനം നടത്തി

text_fields
bookmark_border
നിലമ്പൂർ: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നയവൈകല്യങ്ങള്‍ക്കെതിരെ മതനിരപേക്ഷതയുടെ കാവലാളാവുക എന്ന സന്ദേശവുമായി സെറ്റോയുടെ ആഭിമുഖ്യത്തിലുള്ള പ്രതിധ്വനി ജാഥ ജില്ലയിൽ പര‍്യടനം നടത്തി. ജാഥക്ക് നിലമ്പൂരില്‍ സ്വീകരണം നൽകി. ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ടി. അജ്മല്‍ മുഖ്യപ്രഭാഷണം നടത്തി. കെ. ഷബീറലി അധ‍്യക്ഷത വഹിച്ചു. ചവറ ജയകുമാര്‍, പി. ഉണ്ണികൃഷ്ണന്‍, ടി. സന്തോഷ് എന്നിവർ സംസാരിച്ചു. ജാഥ ക്യാപ്റ്റൻ എന്‍. രവികുമാര്‍, വൈസ് ക്യാപ്റ്റന്‍ പി. ഹരിഗോവിന്ദന്‍, മാനേജര്‍ എന്‍.കെ. ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജാഥ നടത്തുന്നത്. കാലിക്കറ്റ് സർവകലാശാലയിൽനിന്നാരംഭിച്ച ജില്ലയിലെ പര്യടനം പെരിന്തല്‍മണ്ണയില്‍ സമാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story