Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅംഗൻവാടി...

അംഗൻവാടി കെട്ടിടോദ്ഘാടനം

text_fields
bookmark_border
പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമപഞ്ചായത്തിലെ കൊമ്പന്‍കല്ല്‌ അംഗൻവാടി കെട്ടിടം കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഖാലിദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തി‍​െൻറ 7.5 ലക്ഷം രൂപയും അമരമ്പലം ഗ്രാമപഞ്ചായത്തി‍​െൻറ 1.5 ലക്ഷം രൂപയും ഉള്‍പ്പെടെ ഒമ്പതുലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്. കഴിഞ്ഞ വർഷത്തെ മഴക്കെടുതിയില്‍ കാലപ്പഴക്കം കൊണ്ടാണ് അംഗൻവാടി തകർന്നത്. ചടങ്ങില്‍ അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എൻ.എ. കരീം മുഖ്യാതിഥിയായിരുന്നു. അംഗൻവാടി വര്‍ക്കര്‍ എ.കെ. വത്സമ്മ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പാഞ്ചായത്ത് അംഗങ്ങളായ രത്‌നാഗോപി, ബേബി വിനോദിനി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ അനിതാ രാജു, കളരിക്കല്‍ സുരേഷ്‌കുമാർ, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പല്ലാട്ട്, സുധാമണി, സി.ഡി.പി.ഒ വി.കെ. യമുന, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ റഹ്മത്ത്, വി.കെ. ബാലസുബ്രഹ്മണ്യൻ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.എം. ബഷീർ, ജോസ് കാട്ടുങ്ങൽ, ഷാജി മോയിക്കൽ, ഖാദര്‍ പാലത്തിങ്കൽ, സുദേവന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story