Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകടപ്പറമ്പത്ത് കാവ് വേല ...

കടപ്പറമ്പത്ത് കാവ് വേല ആഘോഷിച്ചു

text_fields
bookmark_border
പട്ടാമ്പി: വാദ്യഘോഷങ്ങളും ഇണക്കാളകളും പൂതനും തിറയും ഓങ്ങല്ലൂർ കടപ്പറമ്പത്ത് കാവ് വേല മഹോത്സവം വർണാഭമാക്കി. വൈകീട്ട് പള്ളിപ്രം, കിഴായൂർ, ഓങ്ങല്ലൂർ ദേശക്കാരുടെ വേലവരവ് ആസ്വാദകരുടെ മനം നിറച്ചു. രാവിലെ ഗണപതി ഹോമം, വിശേഷാൽ പൂജ, ഉച്ചക്ക് നാദസ്വര കച്ചേരി എന്നിവ നടന്നു. പുലർച്ച കേളി, കൊമ്പ്, കുഴൽ പറ്റ്, താലം കൊളുത്തൽ എന്നിവക്ക് ശേഷം രാവിലെ കാളകളിയോടെ വേല സമാപിച്ചു. വേലയോടനുബന്ധിച്ച് പട്ടാമ്പി-കുളപ്പുള്ളി റൂട്ടിൽ വൈകീട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story