Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2018 10:56 AM IST Updated On
date_range 21 Feb 2018 10:56 AM ISTമീഡിയ ഫെസ്റ്റ് സംഘടിപ്പിച്ചു
text_fieldsbookmark_border
മമ്പാട്: മമ്പാട് എം.ഇ.എസ് കോളജ് മാസ് കമ്യൂണിക്കേഷൻ വകുപ്പിെൻറ ആഭിമുഖ്യത്തിൽ 'ലാ മെസ്സേ' . പ്രിൻസിപ്പൽ ഡോ. പി.കെ. ബാബു ഉദ്ഘാടനം ചെയ്തു. മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി ഒ.പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. 'തിരക്കഥകളുടെ സാധ്യത' എന്ന വിഷയത്തിൽ പ്രഫ. ഗോപു വിദ്യാർഥികളുമായി സംവദിച്ചു. ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് ജേതാവ് ഗിരീഷ് മരങ്ങേലത്തിെൻറ 125ാം മൊബൈൽ ഫോട്ടോ പ്രദർശനം, അധ്യാപകനും ഫോട്ടോഗ്രാഫറുമായ ശഫാഫ് ചോലക്കാരയുടെ ഫോട്ടോ പ്രദർശനം, അനീസ് കെ. മാപ്പിള, അൽതാഫ്, കെ. ആശിർ എന്നിവരുടെ ഡോക്യുമെൻററി പ്രദർശനം എന്നിവയും നടന്നു. രാത്രി ഖവാലിയും വിദ്യാർഥികളുടെ കൾച്ചറൽ പരിപാടിയോടുകൂടി ആദ്യദിന പരിപാടികൾ സമാപിച്ചു. രണ്ടാംദിനത്തിൽ 'മാധ്യമരംഗത്തെ പരിമിതികളും സാധ്യതകളും' വിഷയത്തിൽ സുഹൈൽ, ശ്രീജിത് ദിവാകർ, സൈഫുദ്ദീൻ, ആർ.ജെ. സ്വാദിനാഥ് എന്നിവർ സംവദിച്ചു. 'മീഡിയ ആൻഡ് െജൻഡർ' എന്ന വിഷയത്തിൽ സാമൂഹിക പ്രവർത്തക ശ്രീചിത, ആദ്യ ട്രാൻസ്ജൻഡർ കവയിത്രി വിജയരാജ മല്ലിക, ദലിത് ആക്റ്റിവി സ്റ്റ് ബിനു ലെസ്ബിയൻ, നീതു എന്നിവർ സംസാരിച്ചു. ചാലിയാറിനെ കുറിച്ച് പരിസ്ഥിതി പ്രവർത്തകൻ ജയപ്രകാശ് നിലമ്പൂർ ക്ലാസെടുത്തു. സംവിധായകൻ മുഹ്സിൻ പരാരി മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ ടി.കെ. അജ്മൽ കുണ്ടോട്, എം.കെ. ശ്രീജിത്ത്, ഒ.എം. സൽമാൻ, പി. മുഹമ്മദ് ബന്ന, വിദ്യാർഥികളായ ഷഫീഖലി, ഫവാസ്, ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story