Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2018 10:53 AM IST Updated On
date_range 21 Feb 2018 10:53 AM ISTഷൊർണൂർ കൊച്ചിപ്പാലത്തിൽ കാഴ്ച മറച്ച് പരസ്യബോർഡുകൾ
text_fieldsbookmark_border
ഷൊർണൂർ: ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുംവിധം ഷൊർണൂർ കൊച്ചിപ്പാലത്തിൽ പരസ്യബോർഡുകളും കൊടിതോരണങ്ങളും കൊണ്ടുനിറഞ്ഞു. ആശുപത്രികൾ, വിദ്യാലയങ്ങൾ, ഡോക്ടറുടെ വസതി എന്നിങ്ങനെ പൊതുജനങ്ങൾക്ക് അത്യാവശ്യം അറിയേണ്ട സൂചന ബോർഡുകൾ മാത്രമേ റോഡരികിൽ സ്ഥാപിക്കാവൂ എന്ന ചട്ടവും മറ്റു നിബന്ധനങ്ങളുമെല്ലാം കാറ്റിൽ പറത്തിയാണ് പാലത്തിന് മുകളിൽ പരസ്യബോർഡുകൾ സ്ഥാപിച്ചത്. പൊതുമരാമത്ത് വകുപ്പ് വടക്കാഞ്ചേരി സെക്ഷനാണ് പാലത്തിെൻറ ചുമതല. ആദ്യം ഒരു ജ്വല്ലറിയുടെ പരസ്യബോർഡാണ് പാലത്തിൽ സ്ഥാപിച്ചത്. പിന്നീട് പിണറായി സർക്കാറിെൻറ ഒന്നാംവാർഷിക ഭാഗമായ ബോർഡുകളായി. ഇത് ബി.ജെ.പി പ്രവർത്തകർ ഒരു പ്രകടനത്തിനിടെ തകർത്തിരുന്നു. ഇപ്പോൾ സി.പി.എം സംസ്ഥാന സമ്മേളനത്തിെൻറ പരസ്യബോർഡാണ് സ്ഥാപിച്ചിട്ടുള്ളത്. വിവിധ പാർട്ടികളുടെ കൊടിതോരണങ്ങളും പാലത്തിൽ നിറഞ്ഞു. ലക്ഷങ്ങൾ ചെലവഴിച്ച് പാലത്തിൽ സ്ഥാപിച്ച വഴിവിളക്കുകൾ പരസ്യബോർഡുകൾക്കകത്തെ ട്യൂബ് ലൈറ്റിെൻറ മിഴിവ് കുറയുമെന്നതിനാൽ അഴിച്ചു കൊണ്ടുപോയിരുന്നു. ഇതുസംബന്ധിച്ച് വിവരമാരാഞ്ഞ വിവരാവകാശപ്രവർത്തകർക്ക് പഞ്ചായത്തിൽനിന്നും കലക്ടറേറ്റിൽനിന്നും വഴി വിളക്കുകൾ എവിടെയെന്ന് അറിയില്ലെന്ന വിചിത്ര മറുപടി ലഭിച്ചിരുന്നു. പലപ്പോഴും പാലത്തിലെ കൊടികളും ബോർഡുകളും പലപ്പോഴും റോഡിലേക്ക് വീഴാറുണ്ട്. ഷൊർണൂരിൽ പൊതുമരാമത്ത് വകുപ്പിെൻറ റോഡരികിലും മറ്റും സ്ഥാപിച്ച അനധികൃത ബോർഡുകൾ നീക്കാൻ തുടങ്ങിയിട്ടുണ്ട്. മാർച്ചിനു മുമ്പ് റോഡരികിലെ ബോർഡുകൾ നീക്കാമെന്ന് വകുപ്പ് സുപ്രീംകോടതിയിൽ സത്യവാങ്മൂലവും നൽകിയിരുന്നു. ഇതും നിലനിൽക്കെയാണ് നിയമത്തെ വെല്ലുവിളിച്ച് വാഹനയാത്രികരെ അപായപ്പെടുന്ന തരത്തിൽ പൊതുമരാമത്ത് വകുപ്പും പഞ്ചായത്ത് അധികൃതരും നിലപാടെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story