Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂൾ വാർഷികാഘോഷവും...

സ്കൂൾ വാർഷികാഘോഷവും മാസ്​റ്റർ പ്ലാൻ പ്രഖ്യാപനവും

text_fields
bookmark_border
തിരൂരങ്ങാടി: കാച്ചടി പി.എം.എസ്.എ എൽ.പി സ്കൂളി​െൻറ വാർഷികാഘോഷം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. സ്കൂളി​െൻറ അക്കാദമിക മാസ്റ്റർ പ്ലാൻ പി.കെ. അബ്ദുറബ്ബ് എം.എൽ.എ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ശംസുദ്ദീൻ മച്ചിങ്ങൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ അബ്ദുറഹിമാൻ കുട്ടി, സ്ഥിരം സമിതി അധ്യക്ഷൻ ഇഖ്ബാൽ കല്ലിങ്ങൽ, നഗരസഭ കൗൺസിലർ കെ.കെ. ഖദീജ, എം.പി. ഹംസ, എ.ഇ.ഒ ബാലഗംഗാധരൻ, ബി.പി.ഒ വിജയകുമാർ, സി.ഐ. സുനിൽ കുമാർ, എസ്.ഐ വിശ്വനാഥൻ, സ്കൂൾ മാനേജർ കെ.പി. മുഹമ്മദ് കുട്ടി, യു.കെ. മുസ്തഫ മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക കെ. കദിയുമ്മ ടീച്ചർ സ്വാഗതവും പ്രോഗ്രാം കൺവീനർ വി.എം. ശബീർ മാസ്റ്റർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story