Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദീപശിഖ പ്രയാണത്തിന്...

ദീപശിഖ പ്രയാണത്തിന് സ്വീകരണം

text_fields
bookmark_border
വള്ളിക്കുന്ന്: അർജുന അവാർഡ് ജേതാവ് കെ.സി. ഏലമ്മ നയിക്കുന്ന ദീപശിഖ പ്രയാണത്തിന് വള്ളിക്കുന്നിൽ സ്വീകരണം നൽകി. കോഴിക്കോട് നടക്കുന്ന 66ാമത് ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പി​െൻറ ഭാഗമായി, വെള്ളികുളങ്ങരയിലെ മുൻ ഇന്ത്യൻ ടീം പരിശീലകൻ അച്യുതകുറുപ്പി​െൻറ സ്മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച ദീപശിഖ പ്രയാണത്തിനാണ് വള്ളിക്കുന്ന് അത്താണിക്കലിൽ സ്വീകരണം നൽകിയത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് വള്ളിക്കുന്നിൽ സ്വീകരണം നൽകിയത്. മുൻ ദേശീയ താരം ആലിക്കോയ ദീപശിഖ ഏറ്റുവാങ്ങി. മലപ്പുറം വോളിബാൾ അസോസിയേഷൻ പ്രസിഡൻറ് ബാബു പാലാട്ട്, മുരളീധരൻ പാലാട്ട്, ഇ. നീലകണ്ഠൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story