Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2018 10:35 AM IST Updated On
date_range 21 Feb 2018 10:35 AM ISTനാടൻകലകളും ഇണക്കാളകളും സംഗമിച്ചു; വർണത്തേരിൽ ചെറിയ തീയ്യാട്ടുത്സവം
text_fieldsbookmark_border
തിരുനാവായ: വൈരങ്കോട് ഭഗവതി ക്ഷേത്രത്തിൽ നടന്ന ചെറിയ തീയ്യാട്ടുത്സവം നാടൻ കലാപ്രകടനങ്ങളുടെയും അലങ്കരിച്ച ഇണപ്പൊയ്ക്കാളകളുടെയും സംഗമത്താൽ തീർത്തത് വർണവിസ്മയം. വൈകീട്ട് നാലിനുശേഷം പല്ലാർ ഉൾപ്പെടെ ആറ് ദേശങ്ങളിൽ നിന്നായി എത്തിയ വരവുകൾ അർധരാത്രി വരെ തുടർന്നു. ഓരോ വരവിനും പൂതൻ, തിറ, വൈക്കോൽ പൂതൻ, കാട്ടാളന്മാർ, കരിങ്കാളി, തെയ്യം, പുരാണ കഥാപാത്ര വേഷങ്ങൾ, കുട്ടിക്കാളക്കോലങ്ങൽ, എലിക്കോലങ്ങൾ, കൂറകൾ, തിത്തേര്യ കുടകൾ, വൈവിധ്യമാർന്ന വാദ്യമേളങ്ങൾ എന്നിവ മിഴിവേകി. കുംഭമാസത്തിലെ ആദ്യ ഞായറാഴ്ച മുറിച്ച വരിക്കപ്ലാവിെൻറ മേലരി (വിറക്), അവകാശികളായ നായന്മാർ കനലാട്ടക്കുഴിയിലെത്തിച്ചതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തന്ത്രിയുടെ കാർമികത്വത്തിൽ ഉഷപൂജ, മേലാപ്പ് കെട്ടൽ, പറനിറക്കൽ, നെല്ലളവ്, തീയ്യാട്ട് കൊള്ളൽ, തോറ്റം ചൊല്ലൽ, കാവ് തീണ്ടൽ, മേലരിക്ക് തീകൊളുത്തൽ, പകലാട്ടം, മുടിയാട്ടം, പണിക്കരുടെ അകമ്പടിയോടെ എഴുന്നള്ളത്ത്, ചുരിക പിടുത്തം, കാട് കാണൽ എന്നിവയും ഉണ്ടായി. ക്ഷേത്രദർശനത്തിനും വ്യാപാര മേളക്കുമെത്തിയവരാൽ പുലർച്ച മുതൽ പട്ടർനടക്കാവ് മുതൽ തെക്കൻ കുറ്റൂർ വരെ ഗതാഗതക്കുരുക്കനുഭവപ്പെട്ടു. വെള്ളിയാഴ്ചയാണ് പതിനായിരങ്ങളെത്തുന്ന വലിയ തീയ്യാട്ടുത്സവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story