Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2018 10:35 AM IST Updated On
date_range 21 Feb 2018 10:35 AM ISTമയക്കുമരുന്ന് വേട്ട: അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്ക്
text_fieldsbookmark_border
അരീക്കോട്: ജില്ലയിലെ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ടുള്ള തുടരന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. മാഫിയയുടെ വേരുതേടി മലപ്പുറം പൊലീസ് തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും പോയി. റാക്കറ്റിലെ പ്രധാന കണ്ണികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തി. കൂടുതൽ പേർ നിരീക്ഷണത്തിലാണ്. മഞ്ചേരിയിലും അരീക്കോടും ബ്രൗൺ ഷുഗറും കെറ്റാമിനും എക്സ്റ്റസിയും പിടികൂടിയ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണം ഉൗർജിതമായത്. കോളജ് വിദ്യാർഥികളെ ലഹരിമരുന്നിെൻറ വിതരണത്തിന് മാഫിയ ഉപയോഗപ്പെടുത്തുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. പൊലീസ് പിടിയിലായ കൊടിയത്തൂർ സ്വദേശികളായ മൂന്നുപേരും വിദ്യാർഥികളെ ഇതിനായി ഉപയോഗപ്പെടുത്തിയവരാണ്. എളുപ്പത്തിൽ പണം ഉണ്ടാക്കാനും ആഡംബര ജീവിതത്തോടുള്ള ആസക്തിയുമാണ് വിദ്യാർഥികളെ മാഫിയയുടെ വലയിലാക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രഫഷനൽ കോളജടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് പ്രതികൾ മയക്കുമരുന്ന് എത്തിച്ചുെകാടുത്തിരുന്നതായും വിവരം ലഭിച്ചു. സാമ്പത്തികമായി ഉയർന്ന കുടുംബങ്ങളിലെ വിദ്യാർഥികളാണ് മാഫിയയുടെ കെണിയിലാവുന്നത്. മലയാളികളും ഇതര സംസ്ഥാനക്കാരും ഉൾപ്പെടെ നൂറുകണക്കിന് വിദ്യാർഥികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതായ ഞെട്ടിക്കുന്ന വിവരവും പൊലീസിന് ലഭിച്ചു. അരീക്കോടുനിന്ന് പിടിയിലായ കൊടിയത്തൂർ സ്വദേശി പാലാട്ട് മജീദ്, മഞ്ചേരിയിൽനിന്ന് പിടിയിലായ പി. അഷ്റഫ്, കെ. ഫാസിൽ എന്നിവർ വിതരണ സംഘത്തിലെ കണ്ണികളാണെന്ന് െപാലീസ് പറഞ്ഞു. എക്സ്റ്റസി എന്നറിയപ്പെടുന്ന എം.ഡി.എം.എ മയക്കുമരുന്ന് ഗൂഡല്ലൂരിലും ഗുണ്ടൽപേട്ടിലും വ്യാപകമായി വിതരണം ചെയ്യപ്പെടുന്നതായി വിവരമുണ്ട്. മലയാളികളാണ് മുഖ്യമായും ഇവിടെ എത്തുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന് അനുമോദനം മലപ്പുറം: വേഷം മാറിയും ഇടനിലക്കാർ ചമഞ്ഞും വിദഗ്ധമായി മയക്കുമരുന്ന് സംഘത്തെ വലയിലാക്കി മലപ്പുറം പൊലീസിെൻറ യശസ്സുയർത്തിയ പ്രത്യേക അന്വേഷണ സംഘത്തിന് ജില്ല പൊലീസ് സൂപ്രണ്ടിെൻറ അനുമോദനം. മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ, മഞ്ചേരി സി.െഎ എൻ.ബി. ഷൈജു, എസ്.െഎമാരായ റിയാസ് ചാക്കീരി (മഞ്ചേരി), കെ. സിനോദ് (അരീക്കോട്), എ.എസ്.െഎമാരായ എം. സത്യനാഥൻ, അബ്ദുൽ അസീസ്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ശശി കുണ്ടറക്കാട്, പി. സഞ്ജീവ്, ഉണ്ണികൃഷ്ണൻ മാരാത്ത്, മുഹമ്മദ് സലീം എന്നിവരെയാണ് അനുമോദിച്ചത്. ഇവർക്ക് എസ്.പി ദേബേഷ് കുമാർ ബെഹ്റ പാരിതോഷികം സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story