Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2018 10:29 AM IST Updated On
date_range 21 Feb 2018 10:29 AM ISTഒന്നാം പേജിലെ അംബാനി കുടുംബാംഗം അറസ്റ്റിൽ എന്ന വാർത്ത മാറ്റി ഇത് നൽകുക. ബോഡിയിൽ കാര്യമായ മാറ്റമുണ്ട്.
text_fieldsbookmark_border
മുംബൈ: പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അംബാനി കുടുംബാംഗം അറസ്റ്റിൽ. നീരവ് മോദിയുടെ ഫയർസ്റ്റാർ ഇൻറർനാഷനൽ എന്ന സ്ഥാപനത്തിെൻറ ചീഫ് ഫിനാൻഷ്യൽ ഒാഫിസർ (സി.എഫ്.ഒ) വിപുൽ അംബാനിയെയാണ് ചൊവ്വാഴ്ച വൈകീട്ട് സി.ബി.െഎ അറസ്റ്റ് ചെയ്തത്. മുകേഷ്- അനിൽ അംബാനി സഹോദരൻമാരുടെ പിതാവും റിലയൻസ് സ്ഥാപകനുമായ ധീരുബായ് അംബാനിയുടെ ഇളയ സഹോദരൻ നട്ടുലാൽ അംബാനിയുടെ മകനാണ് വിപുൽ അംബാനി. റിലയൻസിൽ ജോലി ആരംഭിച്ച കെമിക്കൽ എൻജിനീയറായ വിപുൽ മൂന്നുവർഷം മുമ്പാണ് ഫയർസ്റ്റാറിൽ ജോലിക്ക് ചേർന്നത്. കേസിൽ ഇതുവരെയുണ്ടായതിൽ വെച്ച് ഏറ്റവും സുപ്രധാന അറസ്റ്റാണ് വിപുൽ അംബാനിയുടേത്. നീരവ് മോദിയുമായി ബന്ധപ്പെട്ട് രാജ്യത്തുള്ള പ്രമുഖ വ്യക്തിയുമാണ് ഇദ്ദേഹം. വിപുലിനൊപ്പം നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ കമ്പനികളിലെ മറ്റ് നാല് ഉദ്യോഗസഥരെയും പഞ്ചാബ് നാഷനൽ ബാങ്കിലെ മൂന്ന് ഉദ്യോഗസ്ഥരെയും സി.ബിെഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. കവിത മൻകിക്കർ, അർജുൻ പാട്ടീൽ, കപിൽ ഖണ്ഡേൽവാൾ നിതേൻ ഷാഹി എന്നിവരും തട്ടിപ്പ് നടന്ന മുംബൈ ബ്രാഡി ഹൗസ് ശാഖയിലെ ചീഫ് മാനേജര്‍ ബെച്ചു തിവാരി, മാനേജര്‍ യശ്വന്ത് ജോഷി, കയറ്റുമതി ഇടപാട് വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ പ്രഫുല്‍ സാവന്ത് എന്നിവരുമാണ് അറസ്റ്റിലായത്. അറസ്റ്റിലായ ബാങ്ക് ഉദ്യോഗസ്ഥരെ പ്രത്യേക സി.ബി.ഐ കോടതി മാര്‍ച്ച് മൂന്നു വരെ റിമാൻഡ് ചെയ്തു. ബാങ്കിെൻറ വിദേശ പണമിടപാട് ചുമതല വഹിക്കുന്നവരാണ് ഇവർ. നേരത്തേ അറസ്റ്റിലായ ഡെപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടി ബെച്ചു തിവാരിയുടെ കീഴിലാണ് ജോലിചെയ്തിരുന്നത്. നീരവ് മോദിക്ക് ഷെട്ടി ജാമ്യപത്രം നല്‍കിയത് തിവാരിയുടെ അറിവോടെയാണെന്ന് സി.ബി.ഐ പറയുന്നു. പ്രഫുല്‍ സാവന്തും ഷെട്ടിയുടെ വഴിവിട്ട ഇടപാടുകള്‍ അവഗണിച്ചതായി സി.ബി.ഐ കോടതിയെ അറിയിച്ചു. പി.എന്‍.ബി ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ 10 ബാങ്ക് ഉദ്യോഗസ്ഥരെയും നീരവ് മോദിയുടെ കമ്പനികളുമായി ബന്ധപ്പെട്ട എട്ടു പേരെയും സി.ബി.ഐ ചൊവ്വാഴ്ച ചോദ്യംചെയ്തു. നീരവ് മോദിയുടെ അമ്മാവന്‍ മെഹുല്‍ ചോക്സിയുടെ 'ഗിലി ഇന്ത്യാ' ലിമിറ്റഡ് കമ്പനിയിലെ ഡയറക്ടര്‍മാര്‍ കമ്പനിയുടെ ജീവനക്കാർ മാത്രമാണെന്ന് കെണ്ടത്തി. രേഖകളില്‍ ഡയറക്ടറായ പാലക്കാട് സ്വദേശി എ. ശിവരാമന്‍ നായര്‍ കമ്പനിയുടെ അക്കൗണ്ടൻറാണ്. ഡയറക്ടര്‍ പദവി നല്‍കുമെന്ന് ഇദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ച് രേഖകളില്‍ ഒപ്പിടുവിച്ചതായാണ് സൂചന. ഇതേ അവസ്ഥതന്നെയാണ് മറ്റുള്ളവരുടേതും. മുംബൈക്കടുത്ത് അലി ബാഗില്‍ നീരവ് മോദിയുടെ ഫാംഹൗസിലടക്കം സി.ബി.ഐ തിരച്ചില്‍ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story