Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭക്ഷ്യവിഭവങ്ങളെ വംശീയ...

ഭക്ഷ്യവിഭവങ്ങളെ വംശീയ ആയുധമാക്കാനുള്ള ശ്രമം പരാജയപ്പെടും ^പ്രൊഫ. ഫാബിയോ പരസികോളി

text_fields
bookmark_border
ഭക്ഷ്യവിഭവങ്ങളെ വംശീയ ആയുധമാക്കാനുള്ള ശ്രമം പരാജയപ്പെടും -പ്രൊഫ. ഫാബിയോ പരസികോളി തേഞ്ഞിപ്പലം: ലോകമെങ്ങും വൈവിധ്യമാര്‍ന്ന ഭക്ഷണരുചികളും ശൈലികളും രൂപപ്പെട്ടത് പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകളിലൂടെയാണെന്നും ഏതെങ്കിലും മതത്തിനോ ജാതിക്കോ വര്‍ഗത്തിനോ ഭക്ഷണകാര്യത്തില്‍ പ്രത്യേക കുത്തക സ്ഥാപിക്കാന്‍ കഴിയില്ലെന്നും ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ഭക്ഷ്യപഠനവിഭാഗം പ്രൊഫസര്‍ ഫാബിയോ പരസികോളി പറഞ്ഞു. ഭക്ഷണത്തി​െൻറ ചരിത്രം എന്ന വിഷയത്തില്‍, സംസ്ഥാന സർക്കാറി​െൻറ സഹകരണത്തോടെ കാലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗം സംഘടിപ്പിച്ച സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പഠനവകുപ്പ് മേധാവി ഡോ. പി. ശിവദാസന്‍ അധ്യക്ഷനായി. ഡോ. എം.പി. മുജീബ് റഹ്മാന്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story