Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2018 10:56 AM IST Updated On
date_range 19 Feb 2018 10:56 AM ISTഅർബുദ രോഗ നിർണയത്തിനും ചികിത്സക്കും പദ്ധതിയുമായി അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്
text_fieldsbookmark_border
അരീക്കോട്: അർബുദ രോഗ നിർണയവും ചികിത്സയും ഒരുക്കുന്ന പദ്ധതിയുമായി അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്. പുൽപ്പറ്റ, കാവനൂർ, കുഴിമണ്ണ, അരീക്കോട്, ചീക്കോട്, കീഴുപറമ്പ്, എടവണ്ണ, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തുകളിലായാണ് പദ്ധതി. മലബാർ കാൻസർ സെൻററിെൻറ സഹകരണത്തോടെയാണ് രോഗനിർണയം നടത്തുന്നത്. തുടർന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കും. വീട് കയറി രോഗികളുടെയും കുടുംബങ്ങളുടെയും വിവരശേഖരണം നടത്തും. രണ്ട് മാസത്തിനകം വിവരശേഖരണ പ്രവർത്തനം പൂർത്തിയാക്കും. ഇതിനായി അംഗൻവാടി ജീവനക്കാർ, ആശ വളൻറിയർമാർ, കുടുംബശ്രീ പ്രവർത്തകർ, എൻ.എസ്.എസ്, പാലിയേറ്റിവ് വളൻറിയർമാർ എന്നിവർക്ക് വിദഗ്ധ പരിശീലനം നൽകും. ബ്ലോക്ക് പരിധിയിലെ മെഡിക്കൽ ഓഫിസർമാരുടെ നേതൃത്വത്തിൽ പഞ്ചായത്ത്, വാർഡ് തലങ്ങളിൽ സംഘാടക സമിതികളും സഹായ ഗ്രൂപ്പുകളും പ്രവർത്തിക്കും. മലബാർ കാൻസർ സെൻററിന് പുറമെ എടവണ്ണ സീതി ഹാജി മെമോറിയൽ കാൻസർ ഡിറ്റക്ഷൻ സെൻററിെൻറ സഹായത്തോടെ രോഗനിർണയം നടത്തി തുടർ ചികിത്സയും നൽകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ലക്ഷ്മി, അംഗങ്ങളായ സി. അബ്ദുറഹ്മാൻ, വി.പി. അബ്ദു റൗഫ്, സെക്രട്ടറി ഇ.ടി. രാഗേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story