Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവയോജന ക്ഷേമം: നഗരസഭയിൽ...

വയോജന ക്ഷേമം: നഗരസഭയിൽ യോഗം ചേർന്നു

text_fields
bookmark_border
നിലമ്പൂർ: വയോജന ക്ഷേമത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കിയ സായംപ്രഭ ഹോം പദ്ധതി ആവിഷ്കരിക്കുന്നതി‍​െൻറ ഭാഗമായി നിലമ്പൂർ നഗരസഭയിൽ വയോജനങ്ങളുടെ യോഗം ചേർന്നു. നഗരസഭക്ക് 2.80 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തെ 70 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ‍്യഘട്ടത്തിൽ 51 നഗരസഭകളിലാണ് പദ്ധതി തുടങ്ങുക. വയോജനങ്ങൾക്കായി നിലമ്പൂർ നഗരസഭ ആവിഷ്കരിച്ച പകൽവീടുകളിലൂടെയാണ് പദ്ധതി നടത്തിപ്പ്. ഹോം കെയർ വളൻറിയർ, യോഗ പരിശീലനം കൗൺസിലിങ് എന്നിവക്ക് വിദഗ്ധ പരിശീലനം നേടിയവരുടെ സേവനം ഉറപ്പാക്കും. വൈദ‍്യസഹായം, വിനോദ ഉപാധികൾ എന്നീ സൗകര‍്യങ്ങളും ഒരുക്കും. വയോജനങ്ങളുടെ സൗകര‍്യം കണക്കിലെടുത്ത് മുകൾനിലയിലുള്ള പകൽവീട് താഴെത്ത നിലയിലേക്ക് മാറ്റും. വലിയ ടി.വി ഉൾെപ്പടെയുള്ള ഇലക്ട്രിക് ഉപകരണങ്ങളും മറ്റു ഫർണിച്ചറുകളും കേന്ദ്രത്തിൽ ഒരുക്കും. നഗരസഭയുടെ മേൽനോട്ടത്തിലാവും സായംപ്രഭ ഹോമുകളുടെ പ്രവർത്തനം. യോഗം നഗരസഭ ചെയർപേഴ്സൻ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.വി. ഹംസ അധ‍്യക്ഷത വഹിച്ചു. സ്റ്റാൻറിങ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ എന്നിവർ സംബന്ധിച്ചു. ബേബി വർഗീസ് പ്രസിഡൻറായ പുതിയ കമ്മിറ്റിക്ക് രൂപം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story