പരപ്പനങ്ങാടി:

05:35 AM
14/02/2018
സക്കരിയ്യ: നീതി നിഷേധത്തിന്റെ ഒമ്പത് വർഷങ്ങൾ : ഭരണകൂടം സ്വതന്ത്ര രാജ്യത്തോട് ചെയ്ത കടുത്ത അനീതിയെന്ന് എസ് ഐ ഒ വിചാരണ തടവുകാരനയി ബാംഗ്ലൂർ ജയിലിൽ കഴിയുന്ന പരപ്പനങ്ങാടി സ്വദേശിി സക്കരിയ അനുഭവിച്ച് തീർക്കുന്ന പീഡന ജയിൽവാസം നീതി നിഷേധത്തിന്റെ ഒമ്പത് വർഷങ്ങൾ പൂർത്തിയാക്കിയെന്നും വിധിയും വിചാരണയുമില്ലാതെ പൗരനെ ഇവ്വിധം ശിക്ഷിക്കുന്നത് രാജ്യം പൗരന് നൽകിയ സ്വാതന്ത്യത്തിന്റെയും മൗലികവകാശങ്ങളുടെയും നഗ്നമായ ലംഘനമാണന്ന് എസ് ഐ ഐ ഏരിയ നേതാക്കൾ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. നീതി തേടിയുള്ള സമര ഇടപെടലുകളുടെ തുടർച്ചയായി വ്യാഴാഴ്ച വൈകിട്ട് 4. 30 ന് പരപ്പനങ്ങാടിയിലെ രാജീവ് ഗാന്ധി കൾച്ചറൽ സെന്ററിൽ വെച്ച് '' സക്കരിയ്യ നീതി നിഷേധത്തിന്റെ ഒമ്പത് വർഷങ്ങൾ '' എന്ന തലക്കെട്ടിൽ ഡോക്മ​െൻറ റി സ്ക്രീനിങ്ങ് ഓപ്പൺ ഫോറം സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കി. ആക്ടിവിസ്റ്റുകളായ സുഹൈബ് സി ടി., ഷാഹിർ കെ മുഹമ്മദ്- സ്വാദിഖ് ഉളിയിൽ, അൻവർ പരപ്പനങ്ങാടി. നഈം സി കെ എം, അമീൻ മമ്പാട് എന്നിവർ പങ്കെടുക്കും. സ്വാഗത സംഘം ഭാരവാഹികളായ പി. കെ അബൂബക്കർ ഹാജി, അഫ്സൽ വി. കെ , വാഹിദ് ചുള്ളിപ്പാറ, മുഹ്സിൻ വി. എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
COMMENTS