ജെ.പി–ലോഹ്യ സന്ദേശയാത്രക്ക്​ സ്വീകരണം

05:35 AM
14/02/2018
ജെ.പി-ലോഹ്യ സന്ദേശയാത്രക്ക് സ്വീകരണം പാലക്കാട്: ജനതാദൾ -യു (യു.ഡി.എഫ് വിഭാഗം) സംസ്ഥാന പ്രസിഡൻറ് അഡ്വ. ജോൺ ജോൺ നയിക്കുന്ന ജെ.പി-ലോഹ്യ സന്ദേശയാത്രക്ക് ജില്ലയിൽ സ്വീകരണം നൽകി. സ്റ്റേഡിയം ബസ്സ്റ്റാൻഡ് പരിസരത്ത് ചേർന്ന സ്വീകരണ യോഗം ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. ജോർജ് ജോസഫ്, ചോലക്കര മുഹമ്മദ്, ഷംനാദ് കൂട്ടിക്കട, എം.എം. കബീർ, സെനിൻ റാഷിദ്, ആർ. സുജിത്ത്, എ. വിൻസൺ, കെ.ജെ. നൈനാൻ, കഴിമ്പ്രം ഗോപി എന്നിവർ സംസാരിച്ചു. മണ്ണാർക്കാട്, ഒറ്റപ്പാലം, ചിറ്റൂർ, നെന്മാറ, ആലത്തൂർ, വടക്കഞ്ചേരി എന്നിവിടങ്ങളിലും സ്വീകരണം നൽകി. pl1 ജെ.പി-ലോഹ്യ സന്ദേശയാത്രക്ക് പാലക്കാട് നൽകിയ സ്വീകരണം ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു
COMMENTS