കോയമ്പത്തൂർ റെയിൽ​വേ സ്​റ്റേഷനിൽ മൾട്ടിലെവൽ പാർക്കിങ്​ സംവിധാനമൊരുങ്ങുന്നു

05:35 AM
14/02/2018
കോയമ്പത്തൂർ: റെയിൽവേ സ്റ്റേഷനിൽ ഇരുചക്ര വാഹനങ്ങൾക്കായി രണ്ടരക്കോടി രൂപ ചെലവിൽ മൾട്ടിലെവൽ പാർക്കിങ് കേന്ദ്രം നിർമിക്കുന്നു. പ്രൈവറ്റ് പബ്ലിക് പാർട്ണർഷിപ് (പി.പി.പി) പദ്ധതി പ്രകാരം റെയിൽവേ സ്റ്റേഷന് പിൻഭാഗത്ത് 3,600 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്നു നിലകളിലായി നിർമിക്കുന്ന കേന്ദ്രത്തിൽ ഒരേസമയം 1,500ഒാളം ഇരുചക്ര വാഹനങ്ങൾ നിർത്താം. പ്രവൃത്തി ഒമ്പത് മാസത്തിനകം പൂർത്തിയാവും. തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി;- പൊലീസ് കോൺസ്റ്റബിൾ സസ്പെൻഷനിൽ കോയമ്പത്തൂർ: റൈഫിൾ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടിയ സംഭവത്തിൽ പൊലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ. സേലം കുമാരസാമിപട്ടിയിലെ സായുധ റിസർവ് സേന കേന്ദ്രത്തിലെ കേശവ് രാജിനെതിരെയാണ് (32) നടപടി. തോക്കിൽനിന്ന് തെറിച്ച ബുള്ളറ്റ് ആയുധശേഖര മുറിയിലെ മേൽക്കൂരയിൽ തട്ടി തെറിക്കുകയായിരുന്നു. സേലം ഡി.െഎ.ജി ശെന്തിൽകുമാർ, ജില്ല പൊലീസ് സൂപ്രണ്ട് പി. രാജൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. തിരുപ്പൂരിൽ കത്തികാണിച്ച് ഭീഷണിപ്പെടുത്തി 10 പവ​െൻറ മാല കവർന്നു കോയമ്പത്തൂർ: തിരുപ്പൂരിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് കത്തികാണിച്ച് ഭീഷണിപ്പെടുത്തി പത്തു പവ​െൻറ മാല കവർന്നു. സർക്കാർ സ്കൂളിൽനിന്ന് വിരമിച്ച പ്രധാനാധ്യാപിക തിരുപ്പൂർ കരുവംപാളയം എ.ബി.ടി റോഡിലെ അറുക്കാണിയുടെ മാലയാണ് നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 11ഒാടെയാണ് സംഭവം. വീട്ടമ്മയെ കെട്ടിയിട്ട ശേഷമായിരുന്നു കവർച്ച. അലമാരകൾ കുത്തിത്തുറക്കാൻ ശ്രമിക്കവെ അറുക്കാണിയുടെ നിലവിളികേട്ട് സമീപവാസികൾ ഒാടിയെത്തിയപ്പോഴേക്കും പ്രതി ഒാടി രക്ഷപ്പെടുകയായിരുന്നു. സമീപത്തെ സി.സി.ടി.വി കാമറയിൽനിന്ന് പ്രതിയുടെ ചിത്രം പൊലീസിന് ലഭിച്ചിട്ടുണ്ട്.
COMMENTS