Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2018 11:05 AM IST Updated On
date_range 11 Feb 2018 11:05 AM ISTതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സോഫ്റ്റ്‌വെയര്‍ ലളിതവത്കരിക്കണം
text_fieldsbookmark_border
പൂക്കോട്ടുംപാടം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സോഫ്റ്റ്‌വെയര്‍ സംവിധാനം സാധാരണക്കാർക്ക് ഉപയോഗപ്രദമായ രീതിയില്‍ ലളിതവത്കരിക്കണമെന്ന് പഞ്ചായത്ത് ദിനാഘോഷ സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വ്യാപകമായ സാഹചര്യത്തിൽ മുഴുവന്‍ പഞ്ചായത്ത് അംഗങ്ങള്‍ക്കും കമ്പ്യൂട്ടർ പരിജ്ഞാനം നല്‍കണമെന്നും അഭിപ്രായമുണ്ടായി. സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷ ഭാഗമായി വിവരസാങ്കേതിക വിദ്യയിലൂടെ നാളത്തെ പഞ്ചായത്തുകള്‍ സെമിനാര്‍ സംഘടിപ്പിച്ചു. പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ മാത്യൂ അധ്യക്ഷത വഹിച്ചു. ഐ.കെ.എം ഡൊമൈന്‍ എക്സ്പെര്‍ട്ട് ജിജു കൃഷ്ണന്‍ വിഷയാവതരണം നടത്തി. കാളികാവ്, നിലമ്പൂര്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ക്കാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ പി.ടി. ഉസ്മാന്‍, വിശാരിയില്‍ അസൈനാര്‍, ടി.സി. രാധാമണി, കോമളവല്ലി, ഷിനി, ജില്ല പഞ്ചായത്ത് അംഗം ആലിപ്പറ്റ ജമീല കെ.എ. അബ്ദുൽ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. എന്നാല്‍, നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് പഞ്ചായത്ത് പ്രതിനിധികള്‍ ആരോപണ വിധേയനായ എം.എല്‍.എ പങ്കെടുക്കുന്ന പരിപാടിയായതിനാല്‍ സെമിനാര്‍ ബഹിഷ്കരിച്ചു. ഫോട്ടോppm1 അമരമ്പലത്ത് പഞ്ചായത്ത് ദിനാഘോഷ സെമിനാര്‍ പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു --
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story