Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവനസംരക്ഷണത്തിന്...

'വനസംരക്ഷണത്തിന് ജീവനക്കാരോടൊപ്പം നാട്ടുകാരുടെ കൂട്ടായ്മ അനിവാര്യം'

text_fields
bookmark_border
പൂക്കോട്ടുംപാടം: വനസംരക്ഷണത്തിന് ജീവനക്കാരോടൊപ്പം പൊതു സമൂഹത്തി‍​െൻറ കൂടി കൂട്ടായ്മ അനിവാര്യമാണെന്ന് കവളമുക്കട്ട ചക്കിക്കുഴി ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ.ജി. ബാലന്‍. കാട്ടുതീ തടയാൻ ജനങ്ങളിൽ അവബോധമുണ്ടാക്കുനായി വനംവകുപ്പി‍​െൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ സന്ദേശയാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേനല്‍ കനക്കുന്നതോടെ കാട്ടുതീ സാധ്യത കൂടുതലാണെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയും അണയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പ്രദേശവാസികളെ ഓര്‍മപ്പെടുത്തി. വനത്തിനോടനുബന്ധിച്ചു താമസിക്കുന്നവരെയും രാഷ്ട്രീയപാർട്ടി പ്രതിനിധികൾ സാമൂഹിക സാംസ്കാരിക പ്രവർത്തകർ എന്നിവരെ സംഘടിപ്പിച്ചാണ് സന്ദേശയാത്ര നടത്തിയത്. അമരമ്പലം പഞ്ചായത്തിലെ വേങ്ങാപ്പരതയിൽ നിന്നാരംഭിച്ച ജാഥ വാർഡ് അംഗം മീനാക്ഷി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ.ജി. ബാലന്‍ മുഖ്യസന്ദേശം നൽകി. പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പല്ലാട്ട്, സുധാമണി, മുൻ പഞ്ചായത്ത് അംഗങ്ങളായ വി.കെ. ബാലസുബ്രഹ്മണ്യൻ, വി.കെ. അബ്ദു, പി. ജോസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story