Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2018 10:53 AM IST Updated On
date_range 9 Feb 2018 10:53 AM ISTകപ്പിൽ മുത്തമിട്ട് വീണ്ടും വിക്ടോറിയ
text_fieldsbookmark_border
ചിറ്റൂർ: കാലിക്കറ്റ് യൂനിവേഴ്സിറ്റി എ സോൺ കലോത്സവത്തിൽ തുടർച്ചയായി നാലാം തവണയും കപ്പിൽ മുത്തമിട്ട് പാലക്കാട് ഗവ. വിക്ടോറിയ കോളജ്. കലോത്സവം തിരിയണഞ്ഞപ്പോൾ 230 പോയൻറ് നേടിയാണ് വിക്ടോറിയ കിരീടം നിലനിർത്തിയത്. ആതിഥേയരായ ചിറ്റൂർ ഗവ. കോളജ് 185 പോയൻറുമായി രണ്ടാംസ്ഥാനവും 123 പോയൻറുമായി എം.ഇ.എസ് മണ്ണാർക്കാട് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. 98 ഇനങ്ങളിലായി അയ്യായിരത്തോളം പ്രതിഭകളാണ് മാറ്റുരച്ചത്. സമാപന സമ്മേളനം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല കലക്ടർ പി. സുരേഷ് ബാബു മുഖ്യാതിഥിയായി. എൻ.എം. റിജേഷ് അധ്യക്ഷത വഹിച്ചു. യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം പ്രഫ. റിജുലാൽ, പ്രഫ. ആനന്ദ് വിശ്വനാഥ്, യൂനിയൻ ചെയർപേഴ്സൻ സുജ, സംഘാടക സമിതി ചെയർമാൻ നീരജ് എന്നിവർ സംസാരിച്ചു. 18 പോയൻറ് നേടി വിക്ടോറിയ കോളജിലെ രഞ്ജിത സി. ഗോപാൽ കലാതിലകമായി. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിൽ ഒന്നാംസ്ഥാനവും കേരള നടനത്തിൽ രണ്ടാംസ്ഥാനവുമാണ് രഞ്ജിത നേടിയത്. മണ്ണാർക്കാട് സ്വദേശികളായ ഗോപാലൻ-കൃഷ്ണപ്രഭ ദമ്പതികളുടെ മകളാണ്. ചിറ്റൂർ ഗവ. കോളജിലെ പി.ജെ. പാർവതി സർഗ പ്രതിഭയായി. മലയാളം ചെറുകഥ രചന, ഇംഗ്ലീഷ് ഉപന്യാസ രചന, ഇംഗ്ലീഷ് കവിത രചന, മോണോ ആക്ട് എന്നിവയിൽ ഒന്നാംസ്ഥാനവും പദ്യം ചൊല്ലൽ, കാവ്യകേളി, അക്ഷര ശ്ലോകം എന്നിവയിൽ രണ്ടാംസ്ഥാനവും നേടി. ഒന്നാംവർഷ ബി.എസ്സി ഫിസിക്സ് വിദ്യാർഥിയാണ്. അധ്യാപകനായ പി.ആർ. ജയശീലെൻറയും ശ്രീജയുടെയും മകളാണ്. നെല്ലുസംഭരണത്തിന് ഇത്തവണയും വൻതുക; കഴിഞ്ഞ വർഷത്തെ പണമെവിടെ? കുഴൽമന്ദം: നെല്ലുസംഭരണത്തിന് ഇത്തവണ ബജറ്റിൽ 525 കോടി അനുവദിച്ചെങ്കിലും പണലഭ്യതയിൽ ആശങ്ക. കഴിഞ്ഞ വർഷത്തെ ബജറ്റിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി 700 കോടി നീക്കിവെച്ചെങ്കിലും പകുതി പോലും ലഭിച്ചില്ല. നെല്ലുസംഭരണത്തിന് 525 കോടി രൂപ സംസ്ഥാന ബജറ്റിൽ നീക്കിവെച്ചതായി അനുബന്ധ ചർച്ചക്കുള്ള മറുപടിയിലാണ് ധനമന്ത്രി വ്യക്തമാക്കിയത്. നെല്ലുസംഭരണത്തിന് ശേഷം കർഷകർക്ക് പണം നൽകുന്നത് വൈകുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ബജറ്റിൽ 700 കോടി വകയിരുത്തിയത്. എന്നാൽ, ഈ സീസണിലെ ഒന്നാം വിളയിൽ സംഭരിച്ച നെല്ലിെൻറ വില ബാങ്ക് കൺസോർട്യം രൂപവത്കരിച്ചാണ് കർഷകർക്ക് നൽകിയത്. ഫലത്തിൽ ബജറ്റിൽ വകയിരുത്തിയ തുക കർഷകർക്ക് ലഭിച്ചിട്ടില്ല. ബാങ്കുകൾ ഗഡുക്കളായാണ് കർഷകർക്ക് പണം നൽകിയത്. കഴിഞ്ഞവർഷം മാത്രം 27 കോടിയുടെ കൃഷിനാശമാണ് ഉണ്ടായത്. 24 കോടി നഷ്ടപരിഹാര തുക അനുവദിച്ച് ഉത്തരവിറങ്ങി ഒരു മാസം പിന്നിട്ടെങ്കിലും തുക ഇതുവരെ കർഷകർക്ക് ലഭിച്ചിട്ടില്ല. നെല്ല് ഉൾപ്പെടെയുള്ള വിളകളുടെ താങ്ങുവില ഉയർത്തുമെന്ന് കേന്ദ്രസർക്കാർ ബജറ്റിൽ വാഗ്ദാനം നൽകിയെങ്കിലും ഈ വർഷവും സംസ്ഥാന ബജറ്റിൽ സംസ്ഥാന വിഹിതം വർധിപ്പിച്ചിട്ടില്ല. ജില്ലയിൽ രണ്ടാം വിള നെല്ലുസംഭരണം ആരംഭിെച്ചങ്കിലും കർഷകർ കൊയ്തെടുത്ത നെല്ല് സമയബന്ധിതമായി സപ്ലൈകോ സംഭരിക്കാത്തതിനാൽ കർഷകർ ചൂഷണത്തിന് വിധേയമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story