Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅപൂർവ രോഗം ബാധിച്ച്...

അപൂർവ രോഗം ബാധിച്ച് മരണം; രോഗ പര്യവേഷക സംഘം പരിശോധന നടത്തി

text_fields
bookmark_border
വള്ളിക്കുന്ന്: തേഞ്ഞിപ്പലത്ത് അപൂർവ രോഗം ബാധിച്ച് ഉമ്മയും മകനും ഉൾപ്പെടെ മൂന്നു പേർ മരിക്കാനിടയായ സംഭവത്തിൽ ജപ്പാൻ ജ്വരം പരത്തുന്ന കൊതുകുകളുടെ സാന്നിധ്യമാണോ എന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പി​െൻറ രോഗ പര്യവേഷക സംഘം വ്യാഴാഴ്ച പരിശോധന നടത്തി. തേഞ്ഞിപ്പലം പഞ്ചായത്തിലെ അരീപ്പാറക്കടുത്ത് ജനുവരി 11നാണ് 44 വയസ്സുള്ള വീട്ടമ്മ ആദ്യം മരിച്ചത്. തൊട്ടുപിന്നാലെ സമാന രോഗലക്ഷണത്തോടെ 11കാരനായ ഇവരുടെ മകനും മരിച്ചു. ഇതേ കാരണത്താൽ ആലുങ്ങൽ സ്വദേശിയായ നാലര വയസുകാരനും മരിച്ചിരുന്നു. കോഴിക്കോടു നിന്നെത്തിയ സംഘം എലി, കൊതുക്, ചെള്ള്, വൈറസ് എന്നിവ ശേഖരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story