Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്.ഐ വിശ്വനാഥൻ...

എസ്.ഐ വിശ്വനാഥൻ കാരയിലിന് സ്‌കൗട്ട് ആൻഡ്​ ഗൈഡ്‌ വിദ്യാർഥികളുടെ ആദരം

text_fields
bookmark_border
തിരൂരങ്ങാടി: വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ തിരൂരങ്ങാടി എസ്.ഐ വിശ്വനാഥൻ കാരയിലിന് വിദ്യാർഥികളുടെ ആദരം. കൊടിഞ്ഞി കടുവാളൂർ എ.എം.എൽ.പി സ്‌കൂൾ വിദ്യാർഥികളാണ് പൊലീസ് സ്റ്റേഷനിലെത്തി എസ്.ഐയെ ആദരിച്ചത്. രാവിലെ 11ന് സ്റ്റേഷനിലെത്തിയ സ്‌കൗട്ട്സ്, ഗൈഡ്‌സ് വിദ്യാർഥികൾ എസ്.ഐക്ക് സല്യൂട്ട്, ബുൾ ബുൾ ഗ്രീറ്റിങ് എന്നിവ നൽകി. ചടങ്ങിൽ മുഹമ്മദ് സുഹൈൽ കാവുങ്ങൽ മൊമെേൻറാ നൽകി. വിദ്യാർഥികളായ വി.ടി. മുഹമ്മദ് റാഷിദ്, എ. ഫിദ, അഫ്ന, പ്രധാനാധ്യാപകൻ എ.പി. സമദ് മാസ്റ്റർ, സീനിയർ സി.പി.ഒ രവി തുടങ്ങിയവർ സംസാരിച്ചു. ഒരുമ പ്രസിഡൻറ് നൗഷാദ് സിറ്റിപാർക്ക്, പി.പി. കബീർ, കെ.എം. ഹാജറ, ഹനീഫ, മുഷ്താഖ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story