Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2018 10:35 AM IST Updated On
date_range 9 Feb 2018 10:35 AM ISTസി.പി.എം റിപ്പോർട്ടിൽ സി.പി.െഎക്കെതിരെ വിമർശനം, വിഭാഗീയത ഇല്ലാതാക്കിയെന്ന് സെക്രേട്ടറിയറ്റിൽ ചർച്ച തുടരുന്നു
text_fieldsbookmark_border
സി.പി.എം റിപ്പോർട്ടിൽ സി.പി.െഎക്കെതിരെ വിമർശനം, വിഭാഗീയത ഇല്ലാതാക്കിയെന്ന് തിരുവനന്തപുരം: ഇൗമാസം 22 മുതൽ തൃശൂരിൽ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനുള്ള റിപ്പോർട്ടിെൻറ കരടിൽ സി.പി.െഎെക്കതിരെ വിമർശനമുള്ളതായി സൂചന. വിഭാഗീയത ഇല്ലാതാക്കിയതായും പ്രാദേശികതലത്തിൽ ചിലയിടങ്ങളിൽ മാത്രമേ വിഭാഗീയത ശേഷിക്കുന്നുള്ളൂവെന്നും റിപ്പോർട്ടിലുണ്ട്. പോഷകസംഘടനകളുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കണമെന്നും ആഗോളവത്കരണത്തിന് ശേഷമുള്ള ഉപഭോഗ സംസ്കാരം യുവതലമുറയിൽ അരാഷ്ട്രീയത സൃഷ്ടിച്ചതായും റിപ്പോർട്ടിലുണ്ട്. യുവജന, വിദ്യാർഥി പ്രസ്ഥാനങ്ങളിലേക്ക് കൂടുതൽപേർ എത്തുന്നുണ്ടെങ്കിലും അത് സംഘടന ഉയർത്തുന്ന മൂല്യങ്ങളിൽ ആകൃഷ്ടരാണോയെന്ന് പരിശോധിക്കപ്പെടണമെന്നും ചൂണ്ടിക്കാട്ടുന്നു. കരട് റിപ്പോർട്ട് വ്യാഴാഴ്ച ആരംഭിച്ച സംസ്ഥാന സെക്രേട്ടറിയറ്റിൽ അവതരിപ്പിച്ചു. അതിന്മേലുള്ള ചർച്ച ഇന്നും തുടരും. അതിനുേശഷമാകും റിപ്പോർട്ടിന് സെക്രേട്ടറിയറ്റ് അംഗീകാരം നൽകുക. റിപ്പോർട്ട് 13, 14 തീയതികളിൽ നടക്കുന്ന സംസ്ഥാന സമിതി യോഗത്തിലും അവതരിപ്പിക്കും സർക്കാറിനെയും പ്രത്യേകിച്ച് സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കുന്ന നിലപാട് സി.പി.െഎയുടെ ഭാഗത്തുനിന്ന് പലഘട്ടങ്ങളിലുമുണ്ടാകുന്നുവെന്നും മുന്നണി സംവിധാനത്തിൽ നിൽക്കുേമ്പാൾ കൂട്ടുത്തരവാദിത്തത്തോടെ പ്രവർത്തിക്കേണ്ട ബാധ്യത സി.പി.െഎക്കുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സമൂഹ മാധ്യമങ്ങൾ ശക്തമായ കാലഘട്ടത്തിൽ ഒാരോ വിഷയങ്ങളിലും പാർട്ടി നിലപാടുകൾ ഏകീകൃത സ്വഭാവത്തോടെ അവതരിപ്പിക്കുന്നതിൽ പാർട്ടി സംവിധാനം വിജയിച്ചിട്ടില്ല. ഡി.വൈ.എഫ്.െഎ, എസ്.എഫ്.െഎ, ജനാധിപത്യ മഹിള അസോ. തുടങ്ങിയ പോഷകസംഘടനകളിലേക്ക് കൂടുതൽപേർ ആകൃഷ്ടരായി എത്തുന്നുണ്ടെങ്കിലും സംഘടനകളുടെ പ്രവർത്തനം ശക്തമാക്കേണ്ടതിലെ ആവശ്യകതയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story