Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൂർവ വിദ്യാർഥി^അധ്യാപക ...

പൂർവ വിദ്യാർഥി^അധ്യാപക സംഗമം

text_fields
bookmark_border
പൂർവ വിദ്യാർഥി-അധ്യാപക സംഗമം തിരൂർ: ടി.ഐ.സി സെക്കൻഡറി സ്കൂളിൽ 2004 ബാച്ചിലെ വിദ്യാർഥികളും അധ്യാപകരും ഒത്തുചേർന്നു. പ്രിൻസിപ്പൽ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. കെ. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. മുൻ പ്രധാനാധ്യാപകൻ വി.കെ. അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. പി. ആരിഫ്, ആയിഷ, അഡ്വ. അബ്ദുൽ കബീർ, ഡോ. അസ്മാബി എന്നിവർ അധ്യാപകർക്ക് ഉപഹാരം നൽകി. ഷംലിൽ സ്വാഗതവും പി.പി. ആരിഫ നന്ദിയും പറഞ്ഞു. റോഡ് ഉദ്ഘാടനം തലക്കാട്: ഗ്രാമപഞ്ചായത്തിലെ 18ാം വാർഡിലുൾപ്പെടുന്ന നവീകരിച്ച മില്ലുംപടി റോഡി‍​െൻറ ഉദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി നിർവഹിച്ചു. എം.പി ഫണ്ടിൽനിന്ന് അനുവദിച്ച നാല് ലക്ഷം രൂപയും ഗ്രാമപഞ്ചായത്തി‍​െൻറ 2.5 ലക്ഷം രൂപയും ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. കുഞ്ഞാവ അധ്യക്ഷത വഹിച്ചു. പി.ടി. ഷഫീക്ക്, സി.പി. ബാപ്പുട്ടി, കുട്ടത്തിൽ അബ്ദുൽ അസീസ്, ഇ. ബാബുരാജ്, എ. മുഹമ്മദ്, സദീഷ് രാജ്, ശ്രീകുമാർ, അഷ്റഫ്, അലി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story