Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2018 11:05 AM IST Updated On
date_range 8 Feb 2018 11:05 AM ISTപഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ
text_fieldsbookmark_border
പറളി: ഭരണസമിതിയുടെ അഴിമതിക്കും സ്വജനപക്ഷപാതിത്വത്തിനും ജനദ്രോഹ നയങ്ങൾക്കുമെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ മാർച്ചും ധർണയും നടത്തി. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.എസ്. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നൗഫൽ തങ്ങൾ, സി. ബാലൻ, കെ. മണികണ്ഠൻ, കെ.എം. അബ്ദുൽ സത്താർ, കെ.എം. രമേശ്, കോട്ടപ്പള്ള രാജൻ, വേണുഗോപാലൻ, കെ.ആർ. ചന്തു, ബ്രിജേഷ് പ്രേം എന്നിവർ സംസാരിച്ചു. ആലത്തൂർ: സംസ്ഥാന സർക്കാറിെൻറയും കാവശ്ശേരി പഞ്ചായത്തിെൻറയും ജനദ്രോഹ നയങ്ങൾക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തി. കെ.പി.സി.സി സെക്രട്ടറി സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി. കേശവദാസ് അധ്യക്ഷത വഹിച്ചു. കെ. ചാത്തൻ, പി.കെ. ഉണ്ണികൃഷ്ണൻ, ആഷാദ്, കെ. ബാബു, ശാന്താശിവൻ, ശാന്താമുത്തു, കെ.ബി. ശ്രീപ്രസാദ്, കെ. ആദംകുട്ടി, എസ്. സതീഷ് കുമാർ, ഗീത പ്രകാശ്, ശശികല എന്നിവർ സംസാരിച്ചു. എം.ഇ.എസ് സ്കൂൾ ആർമി ആരംഭിച്ചു വടക്കഞ്ചേരി: അണക്കപ്പാറ എം.ഇ.എസ് സെൻട്രൽ സ്കൂളിൽ വിദ്യാർഥികളിൽ സാമൂഹിക അവബോധം വളർത്താൻ രൂപവത്കരിച്ച എം.ഇ.എസ് സ്കൂൾ ആർമി വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. കുമാരൻ ഉദ്ഘാടനം ചെയ്തു. കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് ക്ലാസുകൾ സംഘടിപ്പിച്ചു. ഹോളി ഫെയ്ത് ഇൻറർനാഷനൽ നടത്തിയ ടാലൻറ് സെർച്ച് സ്കോളർഷിപ് പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർഥികൾക്ക് സമ്മാനം വിതരണം ചെയ്തു. പ്രിൻസിപ്പൽ ജെനീഷ്, കെ.എ. മുഹമ്മദ് ഹാജി, വി.എം. സിദ്ദീഖ് ഹാജി, കെ.എസ്. സക്കീർ ഹുസൈൻ, സി.എസ്. ഉസ്മാൻ, സുലൈമാൻ ചിഞ്ചൂസ്, ബിനീഷ്, അനിത എന്നിവർ സംസാരിച്ചു. ക്വാറി മലമ്പുഴ ജലസേചന കനാലിന് ഭീഷണിയാവുന്നു ആലത്തൂർ: തരൂർ ഒന്ന് വില്ലേജിലെ ചിറക്കോട് വള്ളിയംകുന്നത്തെ സ്വകാര്യ ഭൂമിയിലെ ക്വാറി വനത്തിനും മലമ്പുഴ ജലസേചന കനാലിനും ഭീഷണിയാവുന്നു. കുന്ന് ഇടിച്ചുനിരത്തിയാണ് അടിഭാഗത്തെ പാറ പൊട്ടിച്ചെടുക്കുന്നത്. ഡിസംബറിലാണ് മണ്ണ് നീക്കൽ തുടങ്ങിയത്. അനുമതിയോടെയാണ് ക്വാറി നടത്തുന്നതെന്നാണ് ഭൂമി പാട്ടത്തിനെടുത്തവർ പറയുന്നത്. ക്വാറിയിൽനിന്ന് ടോറസിൽ കല്ല് കടത്തുന്നത് മലമ്പുഴ കനാൽബണ്ടിലെ ടാർ ചെയ്യാത്ത റോഡിലൂടെയാണ്. ഈ വഴി അമിതഭാരവാഹനങ്ങൾ ഓടിയാൽ കനാൽ ബണ്ട് തകരുമെന്ന് നാട്ടുകാർ പറഞ്ഞു. സുരക്ഷ കണക്കിലെടുത്ത് ബണ്ടിലൂടെ കാളവണ്ടിയെ പോലും സഞ്ചരിക്കാൻ അനുവദിച്ചിരുന്നില്ല. ഇപ്പോൾ ഭാരവാഹനങ്ങൾ ഓടുന്നത് ബണ്ടിനും കലുങ്കിനും ഭീഷണിയാകുമെന്നും നാട്ടുകാർ പറയുന്നു. രണ്ടുവർഷം മുമ്പ് കനാൽ ബണ്ട് പൊട്ടിയിരുന്നു. അന്ന് അറ്റകുറ്റപ്പണിക്ക് ഒരു കോടിയോളം രൂപ ചെലവാക്കി. കനാൽ ബണ്ട് പൊട്ടിയാൽ ആയിരക്കണക്കിന് ഏക്കർ നെൽകൃഷിയും ജനജീവിതവും ദുരിതത്തിലാകും. കാടിന് മുകളിൽ ക്വാറിയുടെ ഭാഗത്ത് പാറക്ക് മുകളിലുണ്ടായിരുന്ന മണ്ണ് നീക്കിയത് അവിടെതന്നെ കൂട്ടിയിട്ടിരിക്കുകയാണ്. അത് മഴക്കാലത്ത് കുത്തിയൊലിച്ചാൽ കനാലിൽ വന്നടിയാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story