Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലബാർ ദേവസ്വം ബോര്‍ഡ്...

മലബാർ ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ക്ക് സ്വീകരണം

text_fields
bookmark_border
ചെര്‍പ്പുളശ്ശേരി: മലബാര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ക്ക് പുത്തനാല്‍ക്കല്‍ ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് സ്വീകരണം നല്‍കി. മലബാര്‍ ദേവസ്വം ബോര്‍ഡ് പുതിയ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ടി.കെ. സുബ്രഹ്മണ്യന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് ഡിവിഷന്‍ ഏരിയ കമ്മിറ്റി ചെയര്‍മാനായി അധികാരമേറ്റ വള്ളൂര്‍ രാമകൃഷ്ണൻ, ഏരിയ കമ്മിറ്റി മെംബര്‍ ഒ. രാമു എന്നിവർക്കാണ് ശ്രീദുർഗ ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കിയത്. നഗരസഭ അധ്യക്ഷ ശ്രീലജ വാഴക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പാരമ്പര്യ ട്രസ്റ്റി എം. ദാമോദരന്‍ നമ്പൂതിരി ഉപഹാര സമര്‍പ്പണം നടത്തി. കൗണ്‍സിലര്‍ പി.പി. വിനോദ്കുമാര്‍, മുന്‍ ഏരിയ കമ്മിറ്റി അംഗം വി.കെ.പി. വിജയനുണ്ണി, കണ്‍വീനര്‍ കെ. ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു. ടി.കെ. സുബ്രഹ്മണ്യന്‍, വള്ളൂര്‍ രാമകൃഷ്ണൻ, ഒ. രാമു എന്നിവര്‍ സ്വീകരണത്തിന് മറുപടി പറഞ്ഞു. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ പി. ശിവശങ്കരന്‍ സ്വാഗതവും കാളവേലാഘോഷ കമ്മിറ്റി സെക്രട്ടറി കെ.കെ. ഗണേശന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ക്ഷേത്രാഘോഷത്തെ ഹരിത ആഘോഷമായി പ്രഖ്യാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story