Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചുണ്ണാമ്പുതറ റെയിൽവേ...

ചുണ്ണാമ്പുതറ റെയിൽവേ ഗേറ്റ് ഇല്ലാതാകുന്നു

text_fields
bookmark_border
പാലക്കാട്: ചുണ്ണാമ്പുതറ റെയിൽവേ ഗേറ്റ് ഇനി ചരിത്രമാകുന്നു. റെയിൽവേ ഗേറ്റുകളെ ഇല്ലാതാക്കാനുള്ള റെയിൽവേയുടെ നടപടിയുടെ ഭാഗമായാണ് ചുണ്ണാമ്പുതറയിലെ ഗേറ്റ് ഒഴിവാക്കുന്നത്. അടിപ്പാത നിർമിച്ചാണ് ഗേറ്റ് ഒഴിവാക്കുന്നത്. 2020ഒാടെ രാജ്യത്തെ മുഴുവൻ ഗേറ്റുകളും നിർത്തലാക്കണമെന്നാണ് റെയിൽവേ നയം. നിലവിലെ ഗേറ്റിന് അഞ്ച് മീറ്റർ അകലെ പാളത്തിനടിയിലൂടെ പുതിയ പാത നിർമിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഗർഡറുകളും അനുബന്ധ സാമഗ്രികളും എത്തിച്ചു. നാല് മാസത്തിനകം അടിപ്പാത നിർമാണം പൂർത്തിയാക്കുമെന്ന് റെയിൽവേ അറിയിച്ചു. സമീപത്തെ മരങ്ങളും മുറിച്ചുതുടങ്ങി. എന്നാൽ, അടിപ്പാത യു-ടേൺ ആകുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ആശങ്കയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story