Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓട്ടോകൾ അമിത നിരക്ക്...

ഓട്ടോകൾ അമിത നിരക്ക് ഈടാക്കുന്നു; പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

text_fields
bookmark_border
കോട്ടക്കൽ: ആയുർവേദ നഗരത്തിലെത്തുന്ന യാത്രികരിൽനിന്ന് ഒാേട്ടാകൾ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതിയിൽ തിരൂർ ജോ. ആർ.ടി.ഒ മുജീബി​െൻറ നിർദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 22 ഓട്ടോറിക്ഷകൾക്കെതിരെ നടപടിയെടുത്തു. കോട്ടക്കൽ നഗരം, ചങ്കുവെട്ടി ജങ്ഷൻ എന്നിവിടങ്ങളിലായിരുന്നു പരിശോധന. മീറ്റർ സ്ഥാപിക്കാത്തവ, അനുമതിയില്ലാത്തവ എന്നീ വാഹനങ്ങൾക്കെതിരെയാണ് നടപടി. 2,000 രൂപ പിഴയീടാക്കിയതായും ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും ജോ. ആർ.ടി.ഒ പറഞ്ഞു. എം.വി.ഐമാരായ ഗോപകുമാർ, അബ്ദുൽ സുബൈർ, എ.എം.വി.ഐ രൺദിപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Show Full Article
TAGS:LOCAL NEWS 
Next Story