Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറം കുടുംബ...

മലപ്പുറം കുടുംബ കോടതി​: ഭൂമി പരിഗണനയിലെന്ന്​ സർക്കാർ

text_fields
bookmark_border
മലപ്പുറം: കുടുംബ കോടതിക്ക് കൂടുതൽ സ്ഥലം അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. നിയമസഭയിൽ പി. ഉബൈദുല്ലയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മലപ്പുറം കുടുംബകോടതി കെട്ടിട നിർമാണത്തിന് സിവിൽ സ്റ്റേഷൻ അങ്കണത്തിൽ 32 സ​െൻറ് ഭൂമി കൈമാറാൻ റവന്യൂ കമീഷണറുടെ ശിപാർശ ജനുവരി 31ന് സർക്കാറിന് ലഭിച്ചിരുന്നു. കുടുംബ കോടതിക്ക് നേരത്തെ 25 സ​െൻറ് ഭൂമി കൈമാറിയിരുന്നു. ഇത് നിർമാണത്തിന് അപര്യാപ്തമായതിനാൽ ജില്ല ജഡ്ജിയുടെ റിക്വിസിഷൻ പ്രകാരം 32 സ​െൻറായി പുനർനിർണയിച്ച് അളന്ന് തിട്ടപ്പെടുത്തിയ സ്കെച്ച് തയാറാക്കിയതി​െൻറ അടിസ്ഥാനത്തിലുള്ള ഭൂമികൈമാറ്റ പ്രൊപ്പോസൽ ജനുവരി 31ന് സർക്കാറിന് ലഭിച്ചു. ഇത് പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story