Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസുസ്​ഥിര ഭാവിക്ക്...

സുസ്​ഥിര ഭാവിക്ക് ശാസ്​ത്ര സാങ്കേതിക മേഖലയിലെ നൂതന പദാർഥങ്ങൾ: ദേശീയ സെമിനാർ ആരംഭിച്ചു

text_fields
bookmark_border
തേഞ്ഞിപ്പലം: 'സുസ്ഥിര ഭാവിക്ക് ശാസ്ത്ര സാങ്കേതിക മേഖലയിലെ നൂതന പദാർഥങ്ങൾ' വിഷയത്തിൽ കാലിക്കറ്റ് സർവകലാശാല ഫിസിക്സ് പഠനവകുപ്പ് സംഘടിപ്പിച്ച ത്രിദിന ദേശീയ സെമിനാർ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. പി.പി. പ്രദ്യുമ്നൻ അധ്യക്ഷത വഹിച്ചു. സി-മെറ്റ് ഡയറക്ടർ ഡോ. എൻ. രഘു മുഖ്യപ്രഭാഷണം നടത്തി. ഡോ. പി.ടി. രാമചന്ദ്രൻ, ഡോ. പി. രവീന്ദ്രൻ, ഡോ. എസ്. സിന്ധു, ഡോ. എം.എം. മുസ്തഫ എന്നിവർ സംസാരിച്ചു. ഡോ. ലിബു കെ. അലക്സാണ്ടർ സ്വാഗതവും ഡോ. മുഹമ്മദ് ഷാഹിൻ തയ്യിൽ നന്ദിയും പറഞ്ഞു. വിവിധ സെഷനുകളിലായി വിദഗ്ധർ ക്ലാസുകൾ നയിച്ചു. സെമിനാർ ഫെബ്രുവരി ഏഴിന് സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story