Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിർധന രോഗിക്ക്...

നിർധന രോഗിക്ക് ധനസഹായം കൈമാറി

text_fields
bookmark_border
പൂക്കോട്ടുംപാടം: നിര്‍ധന വൃക്കരോഗിക്ക് റിയാദ് കെ.എം.സി.സി ധനസഹായം കൈമാറി. കവളമുക്കട്ട പൊന്നാംക്കല്ലിൽ മുഹമ്മദ് ഇംതിയാസിനാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ധനസമാഹരണത്തിലേക്ക് നിലമ്പൂർ നിയോജക മണ്ഡലം റിയാദ് കെ.എം.സി സി ധനസഹായം കൈമാറിയത്. നിലമ്പൂർ മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി സലിം മുണ്ടോടനിൽനിന്നും ചികിത്സ കമ്മിറ്റി കൺവീനർ എൻ. അബ്ദുൽ മജീദ് ധനസഹായം ഏറ്റുവാങ്ങി. നെടുങ്ങാടൻ കുഞ്ഞാപ്പ ഹാജി അധ്യക്ഷത വഹിച്ചു. ഫവാസ് ചുള്ളിയോട്, പി.എം. സീതികോയ തങ്ങൾ, ഒ.ഐ.സി.സി ജിദ്ദ പ്രതിനിധി എൻ. ഹുസൈൻ, ദലിത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഗോപാലൻ, എം.ടി. നാസർ ബാൻ, അൻവർ സാദത്ത്‌ കൈനോട്ട്, അഷ്റഫ് മുണ്ടശ്ശേരി, കെ.കെ. ഹനീഫ, എൻ. ജാസിർ, കുണ്ടിൽമജീദ്, ബാബു എന്നിവർ സംസാരിച്ചു. ഫോട്ടോ ppm3 നിര്‍ധന വൃക്കരോഗിക്ക് റിയാദ് കെ.എം.സി.സി ധനസഹായം സെക്രട്ടറി സലിം മുണ്ടോടനിൽനിന്നും ചികിത്സ കമ്മിറ്റി കൺവീനർ എൻ. അബ്ദുൽ മജീദ് ഏറ്റുവാങ്ങുന്നു
Show Full Article
TAGS:LOCAL NEWS 
Next Story