Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെളുത്ത...

വെളുത്ത കുട്ടിയോടൊപ്പമുള്ള യുവതികളെ തടഞ്ഞു; ഹോംഗാര്‍ഡ് എത്തിയപ്പോൾ കഥ പൊളിഞ്ഞു

text_fields
bookmark_border
എടപ്പാൾ: ഇരുനിറക്കാരായ ഇതരസംസ്ഥാന യുവതികള്‍ക്കൊപ്പം വെളുത്ത കുട്ടിയെ കണ്ട നാട്ടുകാരിൽ ചിലര്‍ക്ക് സംശയം. തട്ടിക്കൊണ്ടുവന്നതാകുമോ..? സംശയം ശക്തമായതോടെ യുവതികളെ തടഞ്ഞു. സ്ഥലത്തെത്തിയ ഹോംഗാര്‍ഡ് സ്ത്രീകളെ തിരിച്ചറിഞ്ഞതോടെ കഥ പൊളിഞ്ഞു. എടപ്പാൾ ജങ്നിലെ പൊന്നാനി റോഡിൽ ബുധനാഴ്ച രാവിലെ 11.30നാണ് സംഭവം. ഇരുനിറക്കാരായ രണ്ട് ഇതരസംസ്ഥാന യുവതികൾക്കൊപ്പമാണ് കുട്ടിയെ കണ്ടത്. കുട്ടിയുമായി ഇവര്‍ക്ക് രൂപസാദൃശ്യമില്ലെന്നും തട്ടിക്കൊണ്ടുവന്നതായിരിക്കുമെന്നും ചിലര്‍ പറഞ്ഞതോടെ ഒരുവിഭാഗം നാട്ടുകാര്‍ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. അപ്പോഴാണ് ജങ്ഷനില്‍ ഡ്യൂട്ടിയിലുള്ള ഹോം ഗാര്‍ഡ് ചന്ദ്രനെത്തി, മാസങ്ങളായി ഇവരെ ഈ കുട്ടിയോടൊപ്പം എടപ്പാളില്‍നിന്ന് കാണാറുള്ള വിവരം അറിയിച്ചത്. മറ്റ് ചിലരും ഇവരെ അറിയാമെന്ന് പറഞ്ഞു. ഇതോടെയാണ് ഇതരസംസ്ഥാന യുവതികള്‍ക്ക് ജനക്കൂട്ടത്തില്‍നിന്ന് പുറത്ത് കടക്കാനായത്.
Show Full Article
TAGS:LOCAL NEWS 
Next Story