Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2018 10:29 AM IST Updated On
date_range 8 Feb 2018 10:29 AM ISTവാസ്തുവിദ്യയെ അറിയാൻ മലേഷ്യൻ ഗവേഷകസംഘം മലപ്പുറത്ത്
text_fieldsbookmark_border
മലപ്പുറം: കേരളത്തിെൻറ വാസ്തുവിദ്യയെ കുറിച്ച് പഠിക്കാൻ മലേഷ്യൻ ഗവേഷക വിദ്യാർഥികൾ മലപ്പുറത്തെത്തി. ക്വാലാലംപുരിലെ ഇൻറർനാഷനൽ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ ആർക്കിടെക്ചർ ആൻഡ് എൺവയൺമെൻറൽ ഡിസൈൻ വിഭാഗത്തിലെ 39 വിദ്യാർഥികളാണ് പൈതൃക പഠനത്തിെൻറ ഭാഗമായി കേരളത്തിലെത്തിയത്. മഅ്ദിൻ അക്കാദമിയും മലേഷ്യൻ യൂനിവേഴ്സിറ്റിയും തമ്മിലുള്ള വിദ്യാർഥി കൈമാറ്റ പദ്ധതിയുടെ ഭാഗമായാണ് 20 ആൺകുട്ടികളും 19 പെൺകുട്ടികളും ഉൾപ്പെടുന്ന സംഘം എത്തിയത്. മഅ്ദിൻ റിസർച് വിഭാഗം ഡയറക്ടർ ജനറൽ ഡോ. കെ.കെ.എൻ. കുറുപ്പ്, മലേഷ്യൻ യൂനിവേഴ്‌സിറ്റി പ്രഫസർ ഡോ. സ്രാസലി ഐപിൻ എന്നിവരുടെ മേൽനോട്ടത്തിലാണ് ഗവേഷണം നടത്തുന്നത്. കോഴിക്കോട്, മലപ്പുറം, കൊച്ചി എന്നിവിടങ്ങളിലെ വിവിധ പൈതൃക കേന്ദ്രങ്ങൾ സന്ദർശിച്ച സംഘം പ്രത്യേക പഠനത്തിനായി തെരഞ്ഞെടുത്തത് മലപ്പുറം വലിയങ്ങാടി ശുഹദ മസ്ജിദും ചെമ്മങ്കടവിലെ കിളിയമണ്ണിൽ തറവാടുമാണ്. സാമൂഹികപരമായും കാലാവസ്ഥാപരമായും ഒരുപാട് സാമ്യതകളുള്ള മലേഷ്യയിലെയും കേരളത്തിലെയും വാസ്തു ശാസ്ത്രത്തിലും ആ ഒരുമ കാണുന്നുണ്ടെന്ന് ഡോ. സ്രാസലി അഭിപ്രായപ്പെട്ടു. ഇവിടത്തെ ക്ഷേത്രങ്ങളും പള്ളികളും നിർമിതിയിൽ പുലർത്തുന്ന ഒരുമയാകാം കേരളത്തിെൻറ സവിശേഷമായ സൗഹൃദ പാരമ്പര്യത്തിന് കാരണമെന്നും- അദ്ദേഹം പറഞ്ഞു. ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, മലപ്പുറം ഖാദി ഒ.പി.എം. മുത്തുക്കോയ തങ്ങൾ, കിളിയമണ്ണിൽ കുടുംബത്തിലെ അംഗങ്ങൾ തുടങ്ങിയവരിൽനിന്ന് സംഘം വിവരങ്ങൾ ശേഖരിച്ചു. മലേഷ്യൻ സംഘത്തിെൻറ സന്ദർശനത്തിെൻറ ഭാഗമായി മഅ്ദിൻ കാമ്പസിൽ നടന്ന കേരളത്തിെൻറ വാസ്തു കലയുമായി ബന്ധപ്പെട്ട പ്രത്യേക ചർച്ച സംഗമം ഡോ. കെ.കെ.എൻ. കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഡോ. സ്രാസലി ഐപിൻ, കെ.ആർ. ചിഞ്ചു, ഡോ. അബ്ബാസ് പനക്കൽ, അസർ നസീഫ് എന്നിവർ സംസാരിച്ചു. CAPTION: mm malaysian students കേരളത്തിെൻറ വാസ്തുവിദ്യയെപ്പറ്റി പഠിക്കാനെത്തിയ മലേഷ്യൻ ഗവേഷക വിദ്യാർഥികൾ മലപ്പുറം കിളിയമണ്ണിൽ തറവാടിന് മുന്നിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story