Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2018 11:06 AM IST Updated On
date_range 7 Feb 2018 11:06 AM ISTകോളറ: മമ്പാടിലും പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി
text_fieldsbookmark_border
നിലമ്പൂർ: മമ്പാട് കരിന്താറിൽ കോളറ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര‍്യത്തിൽ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. രോഗം സംശയിക്കുന്നയാളുടെ വീട്ടിൽനിന്ന്ും കരിന്താർ കോളനിയിലെ കുടിവെള്ള പദ്ധതി കിണറിൽനിന്നും വെള്ളം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് പരിശോധനക്ക് അയച്ചു. ഇവിടങ്ങളിലെ വീടുകളിലും ആരോഗ‍്യവകുപ്പ് എത്തി മതിയായ ജാഗ്രത നിർദേശം നൽകി. കുടിവെള്ള ശ്രോതസ്സുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. പ്രതിരോധ നടപടികൾ വിശദീകരിച്ചുള്ള സമഗ്ര ബോധവത്കരണ ക്ലാസ് നടത്തി. വരും ദിവസങ്ങളിൽ പഞ്ചായത്തിലെ ഹോട്ടലുകളിലും അനുബന്ധ വ‍്യാപാരസ്ഥാപനങ്ങളിലും പരിശോധന നടത്തും. നിയമലംഘകർക്കെതിര ശക്തമായ നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ഇൻസ്പെക്ടർ സി.ടി. ഗണേശൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ആർ.പി. ദേവരാജൻ, പി. ഷിജി ജോസ്, എം. പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story