Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലഹരിക്കെതിരെ ബോധവത്കരണ ...

ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ്

text_fields
bookmark_border
ഒറ്റപ്പാലം: കഞ്ചാവ്, മയക്കുമരുന്ന് ലഹരികളുടെ വലയത്തിൽനിന്ന് യുവജനങ്ങളെ രക്ഷിക്കുകയെന്ന ദൗത്യവുമായി 'സേവ് യുവർസെൽഫ്‌' ശീർഷകത്തിൽ ഈസ്റ്റ് ഒറ്റപ്പാലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സംസ്ഥാന എക്‌സൈസ് വകുപ്പും ഒറ്റപ്പാലം മർകസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. എക്‌സൈസ് സി.ഐ ടി.കെ. ശിവാനന്ദൻ ഉദ്‌ഘാടനം ചെയ്തു. ഐ.സി.എസ് വൈസ് പ്രിൻസിപ്പൽ ഉമർ അധ്യക്ഷത വഹിച്ചു. മർകസ് പി.ആർ.ഒ ഡോ. ടി.എം. നാസർ, അധ്യാപകരായ വി. ലത, എം.എസ്. ഷീന, പി.എ. ബിന്ദുമോൾ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ. ബേബി സ്വാഗതവും മർകസ് അഡ്മിനിസ്ട്രേറ്റർ പി. വീരാൻകുട്ടി നന്ദിയും പറഞ്ഞു. ലഹരിക്കെതിരെ ഈസ്റ്റ് ഒറ്റപ്പാലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് എക്‌സൈസ് സി.ഐ ടി.കെ. ശിവാനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story