Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേവി വിഗ്രഹത്തിന്​...

ദേവി വിഗ്രഹത്തിന്​ ചുരിദാർ അലങ്കാരം: രണ്ട്​ പൂജാരിമാർ സസ്​പെൻഷനിൽ

text_fields
bookmark_border
കോയമ്പത്തൂർ: ക്ഷേത്രത്തിലെ ദേവി വിഗ്രഹത്തിന് ചുരിദാർ അലങ്കാരം നടത്തിയതി​െൻറ പേരിൽ രണ്ട് പൂജാരിമാർക്കെതിരെ നടപടി. നാഗപട്ടണം ജില്ലയിലെ മയിലാടുതുറൈ മായൂരനാഥർ കോവിലിലെ അഭയാംബികൈ അമ്മനാണ് ചുരിദാർ വേഷത്തിൽ അലങ്കരിക്കപ്പെട്ടത്. ഇത് സമൂഹ മാധ്യമങ്ങളിൽ പടം സഹിതം വൈറലായതോടെ സംഘ്പരിവാർ സംഘടനകൾ പ്രതിഷേധിച്ചു. സംഭവം വിവാദമായതോടെ ക്ഷേത്രം നടത്തുന്ന തിരുവാവടുതുറൈ ആദീനം പൂജാരിമാരായ രാജു, കല്യാണം എന്നിവരെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. ആഗമവിധികൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതി​െൻറ പേരിലാണ് നടപടി.
Show Full Article
TAGS:LOCAL NEWS 
Next Story