Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതനിമ സംസ്​ഥാന

തനിമ സംസ്​ഥാന നേതൃസംഗമം

text_fields
bookmark_border
തിരൂർ: തനിമ കലാസാഹിത്യവേദി സംസ്ഥാന നേതൃസംഗമം തിരൂർ നൂർലേക്കിൽ രക്ഷാധികാരി ടി. മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ആദം അയ്യൂബ് അധ്യക്ഷത വഹിച്ചു. 'നാടൻ പാട്ട് പൊലിമയും പലമയും' പഠന ക്ലാസിന് എം.എം. സചീന്ദ്രൻ നേതൃത്വം നൽകി. ഏകവർഷ പരിപാടി ചർച്ചക്ക് വൈസ് പ്രസിഡൻറ് ഡോ. എം. ഷാജഹാൻ, സെക്രട്ടറി ഫൈസൽ കൊച്ചി എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി സലീം കുരിക്കളകത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ഡോ. ജമീൽ അഹ്മദ് ആമുഖവും വി.എ. കബീർ സമാപന പ്രഭാഷണവും നടത്തി. രാജ്യത്ത് മുസ്ലിം പേടി ഉണ്ടാക്കുന്നതിനാണ് സംഘ്പരിവാർ ശക്തികൾ 'പത്മാവത്' സിനിമ വിവാദമുൾപ്പെടെയുള്ളവ നിർമിച്ചെടുക്കുന്നതെന്ന് നേതൃസംഗമം അഭിപ്രായപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story