Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനന്തനാര്‍ സാഹിത്യ...

നന്തനാര്‍ സാഹിത്യ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിച്ചു

text_fields
bookmark_border
പെരിന്തൽമണ്ണ: വള്ളുവനാടന്‍ സാംസ്കാരിക വേദി, അങ്ങാടിപ്പുറം സഹകരണ ബാങ്കി​െൻറ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ . 10,000 രൂപയും ശില്‍പവും അടങ്ങുന്ന പുരസ്കാരത്തിന് ഇത്തവണ ബാലസാഹിത്യ നോവലുകളാണ് പരിഗണിക്കുക. 2015 ജനുവരി ഒന്നിനും 2017 ഡിസംബര്‍ 31നും ഇടക്ക് ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് അയക്കേണ്ടത്. പുനരാഖ്യാനങ്ങളോ വിവര്‍ത്തനങ്ങളോ പരിഗണിക്കില്ല. ഒരെഴുത്തുകാര​െൻറ ഒരു കൃതി മാത്രമേ പരിഗണിക്കൂ. രചനയുടെ മൂന്ന് കോപ്പികള്‍ മാര്‍ച്ച് 10നകം സതീശന്‍ ആവള, ചെയര്‍മാന്‍, വള്ളുവനാടന്‍ സാംസ്കാരിക വേദി, തരകന്‍ ഹയർ സെക്കന്‍ഡറി സ്കൂൾ അങ്ങാടിപ്പുറം പി.ഒ. മലപ്പുറം-679321 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9496250669. ഏപ്രില്‍ 22ന് അങ്ങാടിപ്പുറത്ത് നടക്കുന്ന നന്തനാര്‍ അനുസ്മരണച്ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story