Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2018 10:41 AM IST Updated On
date_range 6 Feb 2018 10:41 AM ISTഇവർക്ക് മുന്നിൽ പ്രായവും വഴിമാറും
text_fieldsbookmark_border
അരീക്കോട്: പ്രായത്തിെൻറ അവശതകളെ ഒരുദിവസത്തേക്ക് മാറ്റിനിർത്തി തളരാത്ത മനസ്സുമായി, പാട്ടുംചിരിയും കളിയുമായി ഒന്നിച്ച് ബിരിയാണി കഴിച്ചും അവർ ഒത്തുചേർന്നു. വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടി വയോജനങ്ങൾതന്നെ രൂപവത്കരിച്ച സീനിയർ സിറ്റിസൺസ് ഫ്രൻഡ്സ് വെൽെഫയർ അസോസിയേഷൻ തെക്കുംമുറി ശാഖ സംഘടിപ്പിച്ച ഏകദിന ക്യാമ്പിലാണ് ഗതകാല സ്മരണകൾ അയവിറക്കിയും വരാൻപോവുന്ന കാലത്തിെൻറ ആശങ്കകൾ പങ്കുവെച്ചും നാട്ടിലെ മുഴുവൻ മുതിർന്നവരായ പുരുഷന്മാരും സ്ത്രീകളും പങ്കെടുത്തത്. തുടർച്ചയായി നിരവധി പരിപാടികൾ വയോജനക്ഷേമത്തിനായി സംഘടിപ്പിക്കുന്ന സീനിയർ സിറ്റിസൺസ് ഫ്രൻഡ്സ് വെൽെഫയർ അസോസിയേഷൻ ആദ്യമായാണ് ഇത്തരത്തിൽ ഒരുക്യാമ്പ് നടത്തുന്നത്. വയസ്സാകുന്നതോടു കൂടി ഒറ്റപ്പെടലിെൻറ വേദന അനുഭവിക്കുന്നവരെ മാനസികോല്ലാസത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നതാണ് സംഘടനയുടെ ഉദ്ദേശ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. തെക്കുംമുറി അൽഹുദ ഓഡിറ്റോറിയത്തിൽ നടന്ന ഒത്തുചേരലിൽ ഖാദർ കെ. തേഞ്ഞിപ്പലം അധ്യക്ഷത വഹിച്ചു. കെ. അബ്ദുൽ ഖയ്യൂം സുല്ലമി, വി. ഇസ്മയിൽ, പി.ടി. മുഹമ്മദലി, എ. ചെള്ളി, കെ. കുട്ടിക്കണ്ടൻ, റസാഖ് കാരണത്ത്, എ.പി. മൊയ്തീൻ കുട്ടി, ഇ. മുഹമ്മദലി എന്നിവർ സംസാരിച്ചു. വ്യത്യസ്ത വിഷയങ്ങളിൽ ഡോ. പി.കെ. ലുഖ്മാൻ, ഡോ. കെ. മുഹമ്മദ് ഇസ്മായിൽ, കെ. സുലൈമാൻ മാസ്റ്റർ എന്നിവർ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story