Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2018 10:35 AM IST Updated On
date_range 6 Feb 2018 10:35 AM ISTവെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട്: വേങ്ങരയില്‍ റോഡ് പുനരുദ്ധാരണത്തിന് 30 ലക്ഷത്തിെൻറ ഭരണാനുമതി
text_fieldsbookmark_border
വേങ്ങര: വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍നിന്ന് റോഡ് പുനരുദ്ധാരണത്തിനായി വേങ്ങര മണ്ഡലത്തിൽ 30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ വാർത്തകുറിപ്പില്‍ അറിയിച്ചു. കൂരിയാട് മാര്‍ക്കറ്റ്-പനമ്പുഴ റോഡ് (വേങ്ങര), ചെണ്ടപ്പുറായ-ചാന്തുരുത്തി റോഡ് (എ.ആര്‍ നഗര്‍), കുരിക്കള്‍ ബസാര്‍-കല്ലങ്ങാട്ടു വളപ്പ് (പറപ്പൂര്‍) എന്നീ റോഡുകള്‍ക്ക് രണ്ടുലക്ഷം വീതവും, ചേറ്റിപ്പുറമാട്-പാക്കടപ്പുറായ (വേങ്ങര), ചെണ്ടപ്പുറായ-ആസാദ് നഗര്‍ (എ.ആര്‍ നഗര്‍), മാട്ടണപ്പാട്-കംബളച്ചാല്‍ റോഡ് (പറപ്പൂര്‍) റോഡുകള്‍ക്ക് മൂന്നുലക്ഷം വീതവും, മുതുവില്‍കുണ്ട്-മുതുറോഡ് (കണ്ണമംഗലം), മുസ്ലിയാരങ്ങാടി-അത്തിക്കോട് (ഒതുക്കുങ്ങല്‍), പുല്ലഞ്ചാല്‍ റോഡ് (ഊരകം) എന്നിവക്ക് അഞ്ചുലക്ഷം വീതവുമാണ് ഫണ്ട് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story