Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാര്‍ഷികാഘോഷം

വാര്‍ഷികാഘോഷം

text_fields
bookmark_border
വേങ്ങര: ധർമഗിരി ഐഡിയല്‍ ഗ്ലോബല്‍ സ്കൂള്‍ വാര്‍ഷികം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചാക്കീരി അബ്ദുല്‍ ഹഖ് ഉദ്ഘാടനം ചെയ്തു. മുന്‍ ഉപജില്ല വിദ്യാഭ്യാസ ഓഫിസറും ട്രസ്റ്റ് ചെയര്‍മാനുമായ കെ. മുഹമ്മദ്‌ അലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഹിക്മ ടാലൻറ് സെർച് പരീക്ഷയിലെ സംസ്ഥാനതല ജേതാവ് ചുക്കാന്‍ അസ്ഹറുദ്ദീനും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാർഥികൾക്കും ബ്ലോക്ക് പ്രസിഡൻറ് ഉപഹാരങ്ങള്‍ സമ്മാനിച്ചു. ചടങ്ങില്‍ വി.ടി. അബ്ദുല്‍ റഹ്മാന്‍ മൗലവി, ഇ.കെ. ശബീബ്, കുഞ്ഞാവ, കെ.ടി. അബൂബക്കര്‍, ദാവൂദ്, റഫീഖ്, പി.ഇ. ഖമറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ചു നടന്ന പാരൻറിങ് മീറ്റില്‍ സുലൈമാന്‍ അസ്ഹരി ക്ലാസെടുത്തു. പ്രിന്‍സിപ്പൽ സോഫിയ ഫെര്‍ണാണ്ടസ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഖാസിം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story