Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിലമ്പൂർ^കരുളായി റോഡ്​ ...

നിലമ്പൂർ^കരുളായി റോഡ്​ റബറൈസ്​ പ്രവൃത്തി വേഗത്തിലാക്കണം ^സി.പി.ഐ

text_fields
bookmark_border
നിലമ്പൂർ-കരുളായി റോഡ് റബറൈസ് പ്രവൃത്തി വേഗത്തിലാക്കണം -സി.പി.ഐ കരുളായി: നിലമ്പൂർ-കരുളായി പാത റബറൈസ് പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് സി.പി.ഐ കരുളായി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പാത യാത്രായോഗ്യമല്ലാത്ത വിധം തകർന്നതിനെതുടർന്ന് സി.പി.ഐ ജനകീയ ഒപ്പ് ശേഖരണം നടത്തി അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. തുടർന്ന് അറ്റകുറ്റപ്പണി നടത്തുക മാത്രമാണ് ചെയ്തത്. സി.പി.ഐ ടൗൺ ബ്രാഞ്ച് സെക്രട്ടറി പാറതൊടിക അബ്ദുൽ മജീദിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പാതക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായിട്ടില്ലെന്നും എസ്റ്റിമേറ്റ് സമർപ്പിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. റബറൈസ് നടപടികൾ വൈകിയാൽ സമരവുമായി രംഗത്തിറങ്ങുമെന്ന് എ.ഐ.വൈ.എഫ് കരുളായി പഞ്ചായത്ത് സെക്രട്ടറി സുഹൈബ് മൈലമ്പാറ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story