Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനെടുങ്കയം ആദിവാസി...

നെടുങ്കയം ആദിവാസി സെവന്‍സ് ഫുട്​ബാൾ: മുണ്ടേരി ജേതാക്കൾ

text_fields
bookmark_border
കരുളായി: സി.പി.ഐ സംസ്ഥാന സമ്മേളന ഭാഗമായി നെടുങ്കയത്ത് ആദിവാസി ഏകദിന സെവന്‍സ് ഫുട്ബാൾ മേള സംഘടിപ്പിച്ചു. നിലമ്പൂര്‍ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളില്‍ നിന്നായി 14 ടീമുകള്‍ പങ്കെടുത്തു. മുണ്ടേരി ആദിവാസി ക്ലബ് ഒന്നും നെടുങ്കയം ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രണ്ടും സ്ഥാനം നേടി. ജേതാക്കൾക്കുള്ള ട്രോഫികള്‍ എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി അഡ്വ. മോഹൻദാസും മണ്ഡലം സെക്രട്ടറി ആർ. പാർഥസാരഥിയും വിതരണം ചെയ്തു. കിസാന്‍സഭ ജില്ല സെക്രട്ടറി തുളസീദാസ് പി. മേനോൻ, സി.പി.ഐ ജില്ല കമ്മിറ്റി അംഗം കെ. മനോജ്, എ.പി. രാജഗോപാൽ, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സക്കീർ മുണ്ടമ്പ്ര, ടി.കെ. വിജയൻ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ ppm2 നെടുങ്കയത്ത് ആദിവാസി ഏകദിന സെവന്‍സ് ഫുട്ബാൾ മേളയിലെ വിജയികള്‍ക്ക് എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി അഡ്വ. മോഹൻദാസ് ട്രോഫി വിതരണം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story